തെരുവില്‍ ഒരു റെസ്റ്റോറന്‍റിന് പുറത്തായി ഒരു മനുഷ്യൻ ഒരു പൂച്ചയെയും കൊണ്ട് നില്‍ക്കുകയാണ്. ഇദ്ദേഹം റെസ്റ്റോറന്‍റില്‍ നിന്ന് എന്തോ പാനീയം വാങ്ങി കഴിക്കുന്നതിനിടെ ഏറെ സ്നേഹത്തോടെയും കരുതലോടെയും പൂച്ചയ്ക്ക് കൂടി നല്‍കുന്നുണ്ട്

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. എന്നാലിവയില്‍ പലതും കണ്ടുകഴിഞ്ഞതിന് ശേഷം മറന്നുപോകുന്നവ തന്നെയാണ്. പക്ഷേ ചില വീഡിയോകള്‍ അങ്ങനെയല്ല. കണ്ടുകഴിഞ്ഞ് ദിവസങ്ങളോളം മനസില്‍ തന്നെ തങ്ങിനില്‍ക്കുന്ന തരത്തിലുള്ളവ.

അധികവും ജീവിതഗന്ധിയായ ദൃശ്യങ്ങളാണ് ഇങ്ങനെ മനസുകള്‍ കീഴടക്കാറുള്ളത്. അതും വൈകാരികമായി മനുഷ്യര്‍ക്ക് പെട്ടെന്ന് സ്വയം തന്നെ താരതമ്യപ്പെടുത്താവുന്നത്.

അത്തരത്തിലൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളില്‍ എവിടെയോ വച്ച് പകര്‍ത്തിയതാണീ ദൃശ്യം. എന്നാല്‍ കൃത്യമായി എവിടെയാണെന്നോ ആരാണ് പകര്‍ത്തിയതെന്നോ ഒന്നും വ്യക്തമല്ല.

തെരുവില്‍ ഒരു റെസ്റ്റോറന്‍റിന് പുറത്തായി ഒരു മനുഷ്യൻ ഒരു പൂച്ചയെയും കൊണ്ട് നില്‍ക്കുകയാണ്. ഇദ്ദേഹം റെസ്റ്റോറന്‍റില്‍ നിന്ന് എന്തോ പാനീയം വാങ്ങി കഴിക്കുന്നതിനിടെ ഏറെ സ്നേഹത്തോടെയും കരുതലോടെയും പൂച്ചയ്ക്ക് കൂടി നല്‍കുന്നുണ്ട്. ഒരു കുഞ്ഞിനെയെന്ന പോലെയാണ് ഇദ്ദേഹം പൂച്ചയ്ക്ക് ഭക്ഷണം കൊടുക്കുന്നത്.

ഈ രംഗം മറ്റൊരാള്‍ ക്യാമറയില്‍ പകര്‍ത്തുന്നത് ഇദ്ദേഹം കാണുന്നുമുണ്ട്. ഉടൻ തന്നെ ഒരു പുഞ്ചിരിയോടെ ഇദ്ദേഹം തന്‍റെ പൂച്ചയെയും കൊണ്ട് അവിടെ നിന്ന് നീങ്ങുന്നു. കാഴ്ചയില്‍ ഇദ്ദേഹം ദരിദ്രനായ ഒരു മനുഷ്യനാണെന്നാണ് വീഡിയോ കണ്ട പലരും കമന്‍റിലൂടെ പറയുന്നത്. ഇദ്ദേഹത്തിന്‍റെ വസ്ത്രധാരണം കാണുമ്പോള്‍ ഇദ്ദേഹമൊരുപക്ഷേ തെരുവില്‍ അലഞ്ഞുനടക്കുന്ന ഒരാളാണെന്ന സൂചനയാണ് കിട്ടുന്നതെന്നും പലരും കമന്‍റില്‍ പറയുന്നു. 

ഏതായാലും ആ ചിരി വല്ലാത്ത രീതിയില്‍ മനസിനെ കീഴടക്കിയെന്നാണ് വീഡിയോ കണ്ട മിക്കവരുടെയും അഭിപ്രായം. ഇങ്ങനെയുള്ള നിമിഷങ്ങള്‍ കാണാൻ കഴിയുന്നത് സന്തോഷമാണെന്നും ഇതൊക്കെയാണ് കാണേണ്ട കാഴ്ചയെന്നും കമന്‍റുകള്‍. ലക്ഷക്കണക്കിന് പേരാണ് ഇതുവരെ ഈ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.

ഹൃദ്യമായ വീഡിയോ കണ്ടുനോക്കൂ...

Scroll to load tweet…

Also Read:- കുഞ്ഞിനെ മാറോടണച്ച്...; ഈ അമ്മ ഒരു പ്രതിനിധി മാത്രം- വൈറലായ വീഡിയോ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

മഴയോട് മഴ |Rain| Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News