Asianet News MalayalamAsianet News Malayalam

ലാപ്ടോപ് ഓര്‍ഡര്‍ ചെയ്തു; പെട്ടി പൊട്ടിച്ചപ്പോള്‍ വമ്പൻ ചതി!

ചിന്മയ രമണ എന്ന് പേരുള്ള യുവാവ് ട്വിറ്ററിലൂടെയാണ് തന്‍റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. ഓര്‍ഡറെത്തി അത് അണ്‍ബോക്സ് ചെയ്യുന്ന വീഡിയോയും ഇദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

man gets big stone and e waste instead of laptop
Author
First Published Oct 26, 2022, 9:57 PM IST

ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങിക്കുന്നത് ഇപ്പോള്‍ ഏറെ സാധാരണമാണ്. വസ്ത്രങ്ങള്‍, ഇലക്ട്രോണിക് സാധനങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങി പച്ചക്കറി-പലചരക്ക്- മത്സ്യ-മാംസാദികള്‍ വരെ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്ന രീതി സാര്‍വത്രികമായിക്കഴിഞ്ഞിട്ടുണ്ട്.

എന്നാല്‍ ഓണ്‍ലൈൻ പര്‍ച്ചേയ്സ് വ്യാപകമാകുന്നതിന് അനുസരിച്ച് ഇത് സംബന്ധിച്ച പരാതികളും വ്യാപകമായി വരുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും ഗൗവമേറിയ പ്രശ്നമാണ് ഓര്‍ഡര്‍ ചെയ്ത ഉത്പന്നമല്ലാതെ അതിന് പകരം മറ്റേതെങ്കിലും ഉത്പന്നങ്ങള്‍ ലഭിക്കുന്നത്. ഉപഭോക്താവ് അയാളുടെ ആവശ്യാനുസരണം ആണല്ലോ ഒരു ഉത്പന്നത്തിന് ഓര്‍ഡര്‍ നല്‍കുന്നത്. എന്നാല്‍ ഉത്തരവാദിത്തപൂര്‍വം അതേ ഉത്പന്നം തന്നെ ഉപഭോക്താവിന് എത്തിക്കുന്നതിന് ഓണ്‍ലൈൻ ഷോപ്പിംഗ് സൈറ്റുകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പക്ഷേ പലപ്പോഴും ഇവര്‍ ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ച വുത്തുന്നു എന്നതാണ് സത്യം.

ഇനി, ഓര്‍ഡര്‍ ചെയ്ത ഉത്പന്നത്തിന്‍റെ മതിപ്പുള്ള മറ്റൊരു ഉത്പന്നമോ, അതേ മതിപ്പ് വരാത്തതോ അതില്‍ കൂടുതലായതോ ആയ ഉത്പന്നമോ വരുമ്പോള്‍ അതിനെ അബദ്ധമായിട്ടെങ്കിലും കണക്കാക്കി, പരിഹാരം ആവശ്യപ്പെടാം. എന്നാല്‍ ഇതൊന്നുമല്ലാതെ ഉത്പന്നത്തിന് പകരം കല്ലും മണ്ണുമെല്ലാം നല്‍കിയാലോ?

കേള്‍ക്കുമ്പോള്‍ അതിശയം തോന്നാം. എന്നാല്‍ സമാനമായൊരു പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് മാംഗ്ലൂര്‍ സ്വദേശിയായ ഒരു യുവാവ്. ഫ്ളിപ്കാര്‍ട്ട് മുഖാന്തരം ലാപ്ടോപ് ഓര്‍ഡര്‍ ചെയ്ത ഇദ്ദേഹത്തിന് ഓര്‍ഡറെത്തിയപ്പോള്‍ കിട്ടിയത് വെറുമൊരു കല്ലും, കൂട്ടത്തില്‍ കുറച്ച് ഇ-വേസ്റ്റുമാണ്.

man gets big stone and e waste instead of laptop

ചിന്മയ രമണ എന്ന് പേരുള്ള യുവാവ് ട്വിറ്ററിലൂടെയാണ് തന്‍റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. ഓര്‍ഡറെത്തി അത് അണ്‍ബോക്സ് ചെയ്യുന്ന വീഡിയോയും ഇദ്ദേഹം പങ്കുവച്ചിട്ടുണ്ട്. പെട്ടി തുറന്നുകഴിയുമ്പോള്‍ അതിനകത്ത് ലാപ്ടോപിന് പകരം വലിയൊരു കല്ലും ഉപേക്ഷിക്കപ്പെട്ട ഇലക്ട്രോണിക് സാധനങ്ങളുടെ അവശിഷ്ടങ്ങളും കിടക്കുന്നത് കാണാം.

man gets big stone and e waste instead of laptop

സംഭവം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടതോടെ ഫ്ളിപ്കാര്‍ട്ട് ഇദ്ദേഹം അടച്ച പണം തിരികെ നല്‍കിയിട്ടുണ്ട്. ഈ ഇടപെടലെങ്കിലും ഉണ്ടായല്ലോ എന്ന ആശ്വാസത്തിലാണ് യുവാവ്. ഇദ്ദേഹത്തിന്‍റെ ട്വീറ്റിന് താഴെ നിരവധി പേരാണ് തങ്ങളുടെ ഇത്തരത്തിലുള്ള അനുഭവങ്ങളെ കുറിച്ച് പങ്കുവച്ചിരിക്കുന്നത്. പലര്‍ക്കും പല സൈറ്റുകളില്‍ നിന്നും റീഫണ്ട് ( പണം തിരികെ) പോലും ലഭിച്ചിട്ടില്ല.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഡ്രോണ്‍ ക്യാമറ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ഉരുളക്കിഴങ്ങ് ലഭിച്ചതും ഇതുപോലെ തന്നെ വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.  

Also Read:- ഓണ്‍ലൈനില്‍ ലാപ്ടോപ് ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് എന്താണെന്ന് നോക്കൂ...

Follow Us:
Download App:
  • android
  • ios