കാളയ്ക്ക് നല്‍കുന്ന ലൈംഗിക ഉത്തേജന മരുന്ന് എടുത്തുപയോഗിച്ചതോടെ വെട്ടിലായി ഒരു മദ്ധ്യവയസ്‌കന്‍. മരുന്ന് ശരീരത്തിലെത്തിയതോടെ ഉദ്ധാരണം സംഭവിക്കുകയും മൂന്ന് ദിവസമായിട്ടും സാധാരണനിലയിലേക്ക് മടങ്ങിയെത്താന്‍ കഴിയാതിരിക്കുകയും ചെയ്തതോടെ സഹായത്തിനായി ഇദ്ദേഹം ആശുപത്രിയിലേക്കോടുകയായിരുന്നു.

മെക്‌സിക്കോയിലെ ഒരു ഉള്‍പ്രദേശത്താണ് വിചിത്രമായ സംഭവം നടന്നിരിക്കുന്നത്. പ്രത്യുദ്പാനത്തിനായി കാളകള്‍ക്ക് നല്‍കുന്ന മരുന്നാണെന്ന് അറിഞ്ഞുകൊണ്ട് ഉപയോഗിക്കുകയായിരുന്നുവത്രേ ഇദ്ദേഹം. ഒരു സ്ത്രീ സുഹൃത്തുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് കാളയ്ക്ക് നല്‍കുന്ന മരുന്നെടുത്ത് അടിച്ചത്.

എന്തായാലും ആരോഗ്യനില അല്‍പം വഷളായതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. എന്തായാലും നിലവില്‍ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. എന്നാല്‍ ഔദ്യോഗികമായി ഒരു മെഡിക്കല്‍ റിപ്പോര്‍ട്ടും ഈ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.