Asianet News MalayalamAsianet News Malayalam

20 വർഷമായി ​ഗുഹയിൽ താമസിക്കാനുള്ള കാരണം ഒന്ന് മാത്രം; 70കാരൻ പറയുന്നു

തന്‍റെ ഗുഹയിലേക്ക്​ വരെ ​കൊറോണ വൈറസ്​ എത്തിച്ചേരാൻ സാധ്യതയുള്ളതിനാലാണ്​ താൻ കുത്തിവയ്പ്പെടുത്തതെന്നും​ അദ്ദേഹം പറഞ്ഞു. എല്ലാവരോടും ബൂസ്റ്റർ ഡോസ് അടക്കം മൂന്ന് ഡോസ് വാക്സിൻ എടുക്കാനും അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു. 

Man living in cave for 20 years gets Covid jab after learning about pandemic
Author
Serbia, First Published Aug 16, 2021, 5:12 PM IST

വർഷങ്ങളോളമായി ​ഗുഹയിൽ തന്നെ താമസിക്കുന്ന 70കാരനായ പാന്‍റ പെട്രോവിച്ചിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. തെക്കൻ സെർബിയയിലെ സ്റ്റാറാ പ്ലാനിന മലനിരകൾക്കിടയിലെ ​ഗുഹ​യിലാണ് 20 വർഷമായി അദ്ദേഹം താമസിച്ച് വരുന്നത്. കൊറോണയെ കുറിച്ച് വളരെ വെെകിയാണ് പാന്‍റ അറിയുന്നത്.

കഴിഞ്ഞ വർഷം തന്റെ നാടായ പിറോറ്റിലെ സൂപ്പർ മാർക്കറ്റിലേക്ക്​ പോയപ്പോഴാണ് പെട്രോവിച്​ കൊവിഡിനെ കുറിച്ച്​ അറിയുന്നതും അദ്ദേഹം പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതും. തന്‍റെ ഗുഹയിലേക്ക്​ വരെ ​കൊറോണ വൈറസ്​ എത്തിച്ചേരാൻ സാധ്യതയുള്ളതിനാലാണ്​ താൻ കുത്തിവയ്പ്പെടുത്തതെന്നും​ അദ്ദേഹം പറഞ്ഞു. 

എല്ലാവരോടും ബൂസ്റ്റർ ഡോസ് അടക്കം മൂന്ന് ഡോസ് വാക്സിൻ എടുക്കാനും അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു. നഗരത്തിൽ താമസിച്ചിരുന്നപ്പോൾ സ്വതന്ത്രനായിരുന്നില്ല. എപ്പോഴും ആരെങ്കിലും ഉണ്ടാകും. ഇപ്പോൾ ഇവിടെ ആരും എന്നെ ശല്യപ്പെടുത്താനില്ല...- ഇതായിരുന്നു എന്ത് കൊണ്ടാണ് ​ഗുഹയിൽ താമസിക്കുന്നതെന്ന ചോദ്യത്തിന് പെട്രോവിച് നൽകിയ മറുപടി.

 

Man living in cave for 20 years gets Covid jab after learning about pandemic

 

കയ്യിൽ ഉണ്ടായിരുന്ന പണം ന​ഗരത്തിലെ മൂന്ന് ചെറിയ പാലങ്ങളുടെ നിർമാണ ഫണ്ടിലേക്ക് നൽകി. അതിന് ശേഷമാണ് ന​ഗരത്തോട് വിട പറഞ്ഞത്. 'പണം ശപിക്കപ്പെട്ടതാണ്, അത് ആളുകളെ നശിപ്പിക്കും. പണം പോലെ ഒരു മനുഷ്യനെയും നശിപ്പിക്കാൻ മറ്റൊന്നിനും കഴിയില്ല'- പെട്രോവിച്​ പറഞ്ഞു. ​​

​ഗുഹയ്ക്കടുത്ത് ഒരു തോടുണ്ട്.  മീൻ പിടിക്കുന്നതും കാടിനുള്ളിൽ കറങ്ങി നടക്കുന്നതുമാണ് പ്രധാന വിനോദം. മത്സ്യങ്ങളും കൂണുകളുമാണ് പ്രധാന ഭക്ഷണമെന്നും അദ്ദേഹം പറഞ്ഞു. ഗുഹയ്ക്കുള്ളിൽ കിടക്കാൻ പുല്ലിന്റെ ഒരു കിടക്കയും ഇരിക്കാൻ ഒരു ബെഞ്ചും ഉണ്ട്.

'ഇതൊക്കെ എന്ത്'; കൊച്ചുമകനോടൊപ്പം നൃത്തം ചെയ്യുന്ന മുത്തശ്ശി; വൈറലായി വീഡിയോ

Follow Us:
Download App:
  • android
  • ios