396 രൂപയുടെ മൗത്ത് വാഷ് ആണ് ലോകേഷ് ഓര്‍ഡര്‍ ചെയ്തത്.  എന്നാല്‍ ലോകേഷിന് പകരം കിട്ടിയത് 13,000 രൂപ വില വരുന്ന റെഡ്മി നോട്ട് 10 ആണ്. 

ആമസോണിൽ മൗത്ത് വാഷ് ഓര്‍ഡര്‍ ചെയ്ത യുവാവിന് കൈയില്‍ കിട്ടിയത് റെഡ്മി നോട്ട് 10 സീരീസിലെ സ്മാര്‍ട്ട്‌ഫോണ്‍. മുംബൈ സ്വദേശിയായ ലോകേഷ് ദാഗ ആണ് ആമസോണിൽ മൗത്ത് വാഷിനായി ഓര്‍ഡര്‍ നല്‍കിയത്. 

396 രൂപയുടെ മൗത്ത് വാഷ് ആണ് ലോകേഷ് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ലോകേഷിന് പകരം കിട്ടിയത് 13,000 രൂപ വില വരുന്ന റെഡ്മി നോട്ട് 10 ആണ്. ലോകേഷ് ദാഗ തന്റെ ട്വിറ്റർ പേജിൽ ആമസോണിനെ ടാഗുചെയ്ത് തനിക്ക് ലഭിച്ച ഓർഡറിന്റെ ഇൻവോയ്സും ഫോണിന്റെ ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്.

Scroll to load tweet…

396 രൂപ വിലമതിക്കുന്ന നാല് കോൾഗേറ്റ് മൗത്ത് വാഷ് കുപ്പികളാണ് മെയ് 10ന് ലോകേഷ് ഓർഡർ ചെയ്തത് എന്നാണ് സ്ക്രീന്‍ഷോട്ടില്‍ നിന്ന് വ്യക്തമാകുന്നത്. പാക്കേജിംഗ് ലേബലിൽ തന്റെ പേരാണെന്നും, പക്ഷേ പാക്കേജ് തുറന്നപ്പോൾ, ഇൻവോയ്സ് തെലുങ്കാനയിൽ താമസിക്കുന്ന മറ്റൊരു വ്യക്തിയുടെ പേരിലും മേല്‍വിലാസത്തിലുമാണന്നും ഫോൺ ശരിയായ ഉടമയ്ക്ക് കൈമാറുന്നതിനായി ആമസോണിലേയ്ക്ക് മെയിൽ ചെയ്തിട്ടുണ്ടെന്നും ലോകേഷ് ട്വീറ്റില്‍ പറയുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona