യുഎസിലെ കൊളറാഡോ സ്വദേശിയായ ബോബ് സാലേം എന്ന അമ്പത്തിമൂന്നുകാരനാണ് വ്യത്യസ്തമായ ഈ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. ഇതിന് മുമ്പ് 93 വര്‍ഷങ്ങള്‍ക്ക് പിറകിലാണ് ഇത്തരമൊരു ഉദ്യമം നടക്കുന്നത്. 

വ്യത്യസ്തമായ പല ലോക റെക്കോര്‍ഡുകളെ ( World Record ) കുറിച്ചും നിങ്ങള്‍ കേട്ടിരിക്കാം. അത്തരത്തില്‍ കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാവുന്നൊരു ലോക റെക്കോര്‍ഡിനെ കുറിച്ചാണിനി പങ്കുവയ്ക്കാനുള്ളത്. കപ്പലണ്ടി മൂക്ക് കൊണ്ടുരുട്ടി ( Pushing Peanut up Mountain) മലമുകള്‍ വരെയെത്തിച്ചതിന് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒരാള്‍. 

യുഎസിലെ കൊളറാഡോ സ്വദേശിയായ ബോബ് സാലേം എന്ന അമ്പത്തിമൂന്നുകാരനാണ് വ്യത്യസ്തമായ ഈ ലോക റെക്കോര്‍ഡ് ( World Record ) സ്വന്തമാക്കിയിരിക്കുന്നത്. ഇതിന് മുമ്പ് 93 വര്‍ഷങ്ങള്‍ക്ക് പിറകിലാണ് ഇത്തരമൊരു ഉദ്യമം നടക്കുന്നത്. അന്ന് സ്ഥാപിക്കപ്പെട്ട റെക്കോര്‍ഡാണ് സാലേം തകര്‍ത്തത്. 

ജൂലൈ 9നാണ് സാലേം ഇത് തുടങ്ങിയത്. ആകെ ഏഴ് ദിവസം കൊണ്ട് സംഗതി പൂര്‍ത്തിയാക്കി. നേരത്തെയുള്ള റെക്കോര്‍ഡ് എട്ട് ദിവസത്തിന്‍റേതായിരുന്നു. മൂക്കിന് മുകളിലായി സുരക്ഷയ്ക്ക് ചെറിയൊരു കരുതല്‍ കവചം ഒട്ടിച്ചുവച്ചായിരുന്നു ഇത് ( Pushing Peanut up Mountain) ചെയ്തത്. ഈ റെക്കോര്‍ഡ് സ്വന്തമാക്കാൻ സാധിച്ചതില്‍ താൻ ഏറെ സന്തോഷവാനാണെന്നാണ് സാലേം പ്രതികരിച്ചത്. ഒപ്പം തന്നെ മാനിറ്റോ സ്പ്രിംഗ്സ് എന്ന തന്‍റെ പട്ടണത്തെ കുറിച്ച് ലോകം തന്നിലൂടെ അറിയുന്നതിലെ ആഹ്ളാദവും സാലേം പങ്കുവച്ചു. 

മാനിറ്റോ സ്പ്രിംഗ്സ് പട്ടണത്തിന്‍റെ അധികൃതര്‍ സാലേമിന്‍റെ യാത്രയുടെ തുടക്കം ആഘോഷമാക്കിയതിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. എന്തായാലും വിചിത്രമായൊരു റെക്കോര്‍ഡ് എന്ന പേരില്‍ വലിയ ശ്രദ്ധയാണ് സാലേമിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

വീഡിയോ കാണാം...

Also Read:- പെപ്സി കാനുകള്‍ ശേഖരിച്ച് ലോക റെക്കോര്‍ഡ് സ്വന്തമാക്കി