വിവാഹാഭ്യർഥന വ്യത്യസ്തമാക്കാനാണ് ഇന്ന് എല്ലാവരും ശ്രമിക്കുന്നത്. വ്യത്യസ്തമായ  വിവാഹാഭ്യർഥനകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുമുണ്ട്. അത്തരത്തിലൊരു വൈറലായ ഒരു വിവാഹാഭ്യർഥനയാണിത്. 

ബൾഗേറിയൻ സ്വദേശിയായ യുവാവ് ആണ് നായകന്‍. നെഞ്ചിനകത്ത് കാത്തുസൂക്ഷിച്ചിരിക്കുന്ന ആ പ്രണയിനിയോട് അവന് ചോദിക്കാന്‍ ഒന്നേ ഉണ്ടായിരുന്നോള്ളൂ.  'എന്നെ വിവാഹം ചെയ്യാമോ ?' - ഈ ചോദ്യം അവന്‍ അവന്‍റെ  നെഞ്ചിൽ പച്ച കുത്തി. ഉത്തരം അടയാളപ്പെടുത്താൻ 'യെസ്, നോ' എന്നെഴുതി രണ്ട് ചതുരങ്ങളും ചോദ്യത്തിന് താഴെ ഉണ്ടായിരുന്നു.

വിവാഹാഭ്യർഥന കണ്ട് സന്തോഷവതിയായ യുവതി ഉടനെ സമ്മതം അറിയിച്ചു. 'യെസ്' എന്ന ബോക്സിൽ ഒരു ലൗവ് ചിഹ്നവും അവള്‍ വരച്ചു.  ടാറ്റൂ ആർടിസ്റ്റ് ആണ് ഇവരുടെ ഈ വേറിട്ട വിവാഹാഭ്യർഥന സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. യുവതി എത്തും മുന്‍പ് ടാറ്റൂ ചെയ്ത് നില്‍ക്കുകയായിരുന്നു യുവാവ്. യുവതി വരച്ച ലൗവ് ചിഹ്നത്തില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റ് നിറം നല്‍കുകയും ചെയ്തു.