സെക്സ് ടോയിയായി ഉപയോഗിച്ച ഇരുമ്പ് പൈപ്പിനുളളില്‍  21കാരന്‍റെ ലിംഗം കുടുങ്ങി.  അഞ്ച് ദിവസത്തോളമായി ലിംഗം പൈപ്പിനുളളില്‍ കുടുങ്ങിയതിനെ തുടര്‍ന്ന്  അഴുകാന്‍ തുടങ്ങിയതോടെയാണ് തായ്‌ലന്‍ഡില്‍ നിന്നുള്ള യുവാവ് ആശുപത്രിയെ സമീപിച്ചത്. 

ഇരുമ്പ് പൈപ്പിനുളളില്‍  കുടുങ്ങിയ ലിംഗം പുറത്തെടുക്കാനായി പല എണ്ണകളും (ലൂബ്രികേറ്റ്) യുവാവ് പരീക്ഷിച്ചു. എന്നാല്‍ സ്വന്തം പരിശ്രമം ഒന്നും  ഫലം കണ്ടില്ല. അഞ്ച് ദിവസം വേദന സഹിച്ച് വീടിനുളളില്‍ കഴിയുകയായിരുന്നു യുവാവ്. ലിംഗം  അഴുകാന്‍ തുടങ്ങിയപ്പോള്‍ , വേദന ഒട്ടും സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ്  യുവാവ് വൈദ്യസഹായം തേടിയത്. 

ഈ ഞായറാഴ്ചയാണ് യുവാവ് ബാങ്കോക്കിലെ ആശുപത്രിയെ സമീപിച്ചത്.  ഡോക്ടര്‍മാരുടെ സഹായത്തോടെ പൈപ്പില്‍ നിന്ന് ലിംഗം പുറത്തെടുത്തെങ്കിലും അറ്റം നീരായി, രക്തം ഒഴുകുകയായിരുന്നു. 

മൂന്ന് മണിക്കൂര്‍ സമയം എടുത്താണ് ലിംഗം പുറത്തെടുത്തത്. ലിംഗത്തിന്‍റെ ചര്‍മ്മം കുറച്ചുകൂടി അഴുകിയിരുന്നെങ്കില്‍ പൂര്‍ണ്ണമായും അയാള്‍ക്ക് ലിംഗം നഷ്ടമാകുമായിരുന്നു എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.