പരിമിതമായ സമയത്തിൽ ഏറ്റവും കൂടുതൽ ഗ്ലാസ് ബോട്ടിലുകൾ തലകൊണ്ട് തുറന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സില്‍ ഇടംനേടിയിരിക്കുകയാണ് ഇവിടെയൊരു യുവാവ്. ആന്ധ്രപ്രദേശ് നെല്ലൂര്‍ സ്വദേശിയായ പ്രഭാകർ റെഡ്ഡിയാണ് ഈ റെക്കോർഡ് നേടിയിരിക്കുന്നത്.

ഒരു മിനിറ്റിൽ 68 ഗ്ലാസ് ബോട്ടിലുകൾ തല കൊണ്ട് തുറന്നാണ് ഇദ്ദേഹം റെക്കോർഡ് നേടിയത്. ഇതിന്റെ വീഡിയോ ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.

ഇയാള്‍ നെറ്റി കൊണ്ടിടിച്ച് സോഡാ ബോട്ടിലുകൾ തുറക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. നവംബർ 18നാണ് പ്രഭാകർ റെഡ്ഡി ഈ നേട്ടം സ്വന്തമാക്കിയത്.
 

 

Also Read: തണ്ണിമത്തൻ തുളയ്ക്കാൻ കടലാസ്‌ വിമാനം; റെക്കോര്‍ഡ് നേടിയ വീഡിയോ...