മരം കോച്ചുന്ന തണുപ്പ് എന്ന് നമ്മള്‍ പറയാറില്ലേ? അതുപോലെ അത്രയും മഞ്ഞ് മൂടിക്കിടക്കുന്നഒരു സ്ഥലം. ഇവിടെ വലിയ വ്യാപ്തിയൊന്നും ഇല്ലാത്ത ഒരു കുഴി. ഇതില്‍ നിറയെ വെള്ളം കാണാം. സംഭവമെന്തെന്നാല്‍ വീഡിയോയില്‍ കാണുന്ന സംഘത്തിലെ ഒരാളുടെ മൊബൈല്‍ ഫോൺ ഈ കുഴിയിലേക്ക് വീണുപോയിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും രസകരവും പുതുമയുള്ളതുമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്, അല്ലേ? ഇവയില്‍ പലതും പക്ഷേ കാഴ്ചക്കാരെ കൂട്ടുകയെന്ന ലക്ഷ്യത്തോടെ തന്നെ ബോധപൂര്‍വം തയ്യാറാക്കുന്ന വ്ളോഗ് പോലുള്ള വീഡിയോകളായിരിക്കും. 

എന്നാല്‍ യഥാര്‍ത്ഥമായ സംഭവവികാസങ്ങളഉടെ നേര്‍ക്കാഴ്ചയെന്ന നിലയില്‍ വരുന്ന വീഡിയോകളോടായിരിക്കും കാഴ്ചക്കാര്‍ക്ക് കൂടുതല്‍ അടുപ്പം തോന്നുക. ഇത്തരം വീഡിയോകളാണ് വലിയ രീതിയില്‍ പ്രചരിക്കുകയും പങ്കുവയ്ക്കപ്പെടുകയും ചെയ്യുക. 

സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നൊരു വീഡിയോയിലേക്കാണ് ഇനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. സുഹൃത്തിന് വേണ്ടി ജീവൻ പോലും പണയപ്പെടുത്തിക്കൊണ്ട് ഒരു വെല്ലുവിളി ഏറ്റെടുക്കുകയാണ് സാഹസികനായ യുവാവ്. 

മരം കോച്ചുന്ന തണുപ്പ് എന്ന് നമ്മള്‍ പറയാറില്ലേ? അതുപോലെ അത്രയും മഞ്ഞ് മൂടിക്കിടക്കുന്നഒരു സ്ഥലം. ഇവിടെ വലിയ വ്യാപ്തിയൊന്നും ഇല്ലാത്ത ഒരു കുഴി. ഇതില്‍ നിറയെ വെള്ളം കാണാം. സംഭവമെന്തെന്നാല്‍ വീഡിയോയില്‍ കാണുന്ന സംഘത്തിലെ ഒരാളുടെ മൊബൈല്‍ ഫോൺ ഈ കുഴിയിലേക്ക് വീണുപോയിരിക്കുകയാണ്.

ഫോണ്‍ വീണ്ടെടുക്കാനായി കൂട്ടത്തിലൊരാള്‍ തന്നെ കുഴിയിലേക്ക് ഇറങ്ങാൻ തയ്യാറായിരിക്കുന്നു. സുരക്ഷാ മുന്നൊരുക്കങ്ങളെല്ലാമുണ്ട്. ഇത് കാണുമ്പോഴേ നമുക്കറിയാം അല്‍പം ആഴമുള്ളൊരു കുഴിയാണിത്. എന്ന് മാത്രമല്ല കൊടും തണുപ്പാണ്. ചുറ്റും മഞ്ഞാണ്. ഈയൊരു അന്തരീക്ഷത്തില്‍ വെള്ളത്തിലിറങ്ങുകയെന്നത് അല്‍പം അതിസാഹസികത തന്നെയെന്ന് പറയാം. കാരണം പെട്ടെന്ന് ആരോഗ്യനിലയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരാനോ, മരണം വരെ സംഭവിക്കാനോ സാധ്യതയുണ്ട്.

എന്തായാലും അപകടമൊന്നും കൂടാതെ യുവാവ് മുങ്ങി ഫോണെടുത്ത് തിരികെ കയറുന്നത് വീഡിയോയില്‍ കാണാം. എങ്കിലും ഈ കാഴ്ച ഒന്ന് കാണേണ്ടത് തന്നെയാണെന്നാണ് വീഡിയോ കണ്ട പലരും കമന്‍റായി കുറിക്കുന്നത്. പലരും ഇത്തരത്തില്‍ സാഹസികതകളെ പ്രോത്സാഹിപ്പിക്കരുതെന്നും മനുഷ്യജീവനെക്കാള്‍ വലുതല്ല ഫോണ്‍- ഇതൊന്നും ആരും മാതൃകയാക്കരുതെന്നും കമന്‍റിലൂടെ അഭിപ്രായപ്പെടുന്നു. 

വീഡിയോ കണ്ടുനോക്കൂ...

Also Read:- 'കണ്ണ് നനയാതെ ഇത് കാണുന്നതെങ്ങനെ'; ഹോട്ടലില്‍ പാത്രം കഴുകുന്ന വൃദ്ധന് കിട്ടിയ പിറന്നാള്‍ സമ്മാനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala Live TV News | Malayalam News Live