Asianet News MalayalamAsianet News Malayalam

ഷര്‍ട്ട് കൊണ്ട് ചീങ്കണ്ണിയെ പിടിക്കാൻ ശ്രമിക്കുന്നയാള്‍; പേടിപ്പെടുത്തുന്ന വീഡിയോ

സുരക്ഷാ ഒരുക്കങ്ങളോ തയ്യാറെടുപ്പോ ഇല്ലാതെ എങ്ങനെയാണ് ചീങ്കണ്ണിയെ പോലെ അക്രമകാരിയായ ഒരു ജീവിയെ പിടിക്കാൻ ഇദ്ദേഹം പോയതെന്നാണ് ഏവരുടെയും സംശയം. വലിയ രീതിയിലാണ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നതും. 

man tries to catch alligator with a cloth
Author
First Published Nov 23, 2022, 7:06 PM IST

ഓരോ ദിവസവും നാം സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ എത്രയോ തരം വീഡിയോകള്‍ കാണാറുണ്ട്. ഇവയില്‍ മൃഗങ്ങളുമായോ ജീവികളുമായോ ബന്ധപ്പെട്ട വീഡിയോകളാണെങ്കില്‍ അവയ്ക്ക് കാഴ്ചക്കാരെ ഏറെ ലഭിക്കാറുണ്ട്. പലപ്പോഴും നമുക്ക് ജീവിതത്തില്‍ നേരിട്ട് കാണാനോ അനുഭവിക്കാനോ സാധിക്കാത്ത രംഗങ്ങള്‍ സന്ദര്‍ശിക്കാൻ സാധിക്കുന്നു എന്ന തരത്തിലാണ് അധികപേരും ഇത്തരം വീഡിയോകളോട് കാര്യമായ താല്‍പര്യം പ്രകടിപ്പിക്കുന്നത്. 

സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. ഒരു ചീങ്കണ്ണിയെ പിടിച്ചൊതുക്കാൻ ശ്രമിക്കുന്നയാളെയാണ് വീഡിയോയില്‍ കാണുന്നത്. വീഡിയോയുടെ തുടക്കത്തില്‍ ഇദ്ദേഹം ഇക്കാര്യത്തില്‍ വിദഗ്ധനാണെന്ന് തോന്നിക്കുമെങ്കിലും പിന്നീടങ്ങോട്ട് നമ്മെ ഭയപ്പെടുത്തുന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. 

അല്‍പം പ്രായമായ ഒരാളാണ് ചെറിയൊരു ചാല്‍ പോലുള്ളയിടത്ത് നിന്ന് ചീങ്കണ്ണിയെ പിടിച്ചൊതുക്കാൻ ശ്രമിക്കുന്നത്. ഒരു കട്ടിയുള്ള ഷര്‍ട്ട് ആദ്യം ചീങ്കണ്ണിയുടെ കഴുത്തിന്‍റെ ഭാഗത്തായി ഇടുകയാണ് ഇദ്ദേഹം. ഇതുവച്ച് വാ മൂടിക്കെട്ടി ചീങ്കണ്ണിയെ ഒതുക്കുകയായിരുന്നിരിക്കാം ഇദ്ദേഹത്തിന്‍റെ പദ്ധതി. വളരെ ബുദ്ധിപൂര്‍വം ഇദ്ദേഹം ഇത് ചെയ്യുമെന്ന് തന്നെ നാം പ്രതീക്ഷിക്കും. 

എന്നാല്‍ തുടര്‍ന്നങ്ങോട്ട് കാര്യങ്ങള്‍ ആകെ മാറിമറിയുകയാണ്. ചീങ്കണ്ണി കിടക്കുന്നതിന് ഇരുപുറത്തേക്കുമായി കാലുകള്‍ വച്ച് ഇതിനെ പിടിച്ചൊതുക്കാൻ ശ്രമിക്കുന്നതോടെ ഇത് നേരെ തിരിഞ്ഞ് ഇദ്ദേഹത്തെ ആക്രമിക്കുകയാണ്. ഇദ്ദേഹത്തിന്‍റെ കൈ ചീങ്കണ്ണിയുടെ വായ്ക്കകം വരെയെത്തുന്നുണ്ട്. എന്നാല്‍ കാര്യമായി പരുക്കേറ്റില്ല. ഇതിന് ശേഷം കാലും കടിക്കാനായി ഇത് ശ്രമിക്കുന്നുണ്ട്. എന്തായാലും ഭാഗ്യവശാല്‍ ഇദ്ദേഹത്തിന്‍റെ ജീവന് ആപത്തൊന്നും സംഭവിക്കുന്നില്ല. 

സുരക്ഷാ ഒരുക്കങ്ങളോ തയ്യാറെടുപ്പോ ഇല്ലാതെ എങ്ങനെയാണ് ചീങ്കണ്ണിയെ പോലെ അക്രമകാരിയായ ഒരു ജീവിയെ പിടിക്കാൻ ഇദ്ദേഹം പോയതെന്നാണ് ഏവരുടെയും സംശയം. വലിയ രീതിയിലാണ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നതും. 

വീഡിയോ കാണാം...

 

Also Read:- 'സാഹസികര്‍ തന്നെ'; മൃഗശാലയില്‍ നിന്നുള്ള വീഡിയോ നോക്കൂ...

Follow Us:
Download App:
  • android
  • ios