പുകവലി എന്റെ ജീവനെടുക്കുമെന്ന് അറിയാമായിരുന്നുവെങ്കിലും ആ സത്യം അംഗീകരിക്കാതെ ഞാൻ പുകവലിച്ചു. പുകവലിയിൽനിന്ന് എനിക്ക് കിട്ടിയ സംത്യപ്തി എന്റെ വീട്ടുകാർ അനുഭവിച്ച വേദനയുമായി താരതമ്യം ചെയ്യുമ്പോൾ ഒന്നുമല്ല. ആ സംത്യപ്തി മൂലം എനിക്ക് സംഭവിച്ചത് ധനനഷ്ടവും കുടുംബത്തിൽനിന്നുള്ള അകൽച്ചയും ശരീരത്തിന്റെ നാശവുമായിരുന്നുവെന്ന് ജെഫ്റി ചരമക്കുറിപ്പിൽ പറയുന്നു.
ഒരിക്കലും സ്വയം വിഡ്ഢിയാകാതിരിക്കുക. നിങ്ങൾ പുകവലിക്കുന്നയാളാണെങ്കിൽ ഇപ്പോൾത്തന്നെ പുകവലി അവസാനിപ്പിക്കുക. ഇങ്ങനെ പറഞ്ഞാണ് 66കാരനായ ജെഫ്റി ട്യൂണർ മരണക്കുറിപ്പ് എഴുതി അവസാനിപ്പിച്ചത്. പലരും എന്നെ ഉപദേശിച്ചു, പക്ഷേ ഞാൻ കേട്ടില്ല, ഇപ്പോഴാണ് എനിക്ക് മനസിലാകുന്നതെന്ന് ജെഫ്റി കുറിപ്പിൽ പറയുന്നു.
പുകവലി മൂലം ശ്വാസകോശത്തിന് അർബുദം ബാധിച്ച് മരിച്ച ജെഫ്റി ട്യൂണറുടെ മരണക്കുറിപ്പ് വെെറലാകുന്നു. തന്നെത്തന്നെ വിഡ്ഢി എന്നു വിളിച്ചാണ് ജെഫ്റി തന്റെ കുറിപ്പ് തുടങ്ങുന്നത്. പുകവലിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് തന്റെ കുടുംബത്തിന് പറഞ്ഞുകൊടുക്കാനാണ് ജെഫ്റി കുറിപ്പ് എഴുതിവച്ചതിനുശേഷം മരണത്തിന് കീഴടങ്ങിയത്.
തെറ്റായ തീരുമാനങ്ങളെടുത്ത വിഡ്ഢിയാണ് ഞാൻ. പുകവലി എന്റെ ജീവനെടുക്കുമെന്ന് അറിയാമായിരുന്നുവെങ്കിലും ആ സത്യം അംഗീകരിക്കാതെ ഞാൻ പുകവലിച്ചു. പുകവലിയിൽനിന്ന് എനിക്ക് കിട്ടിയ സംത്യപ്തി എന്റെ വീട്ടുകാർ അനുഭവിച്ച വേദനയുമായി താരതമ്യം ചെയ്യുമ്പോൾ ഒന്നുമല്ല. ആ സംത്യപ്തി മൂലം എനിക്ക് സംഭവിച്ചത് ധനനഷ്ടവും കുടുംബത്തിൽനിന്നുള്ള അകൽച്ചയും ശരീരത്തിന്റെ നാശവുമായിരുന്നുവെന്ന് ജെഫ്റി ചരമക്കുറിപ്പിൽ പറയുന്നു.

ഞാൻ ഏറെ നല്ലകാര്യങ്ങൾ ചെയ്തിട്ടുണ്ട്. ധാരാളം ആളുകളെ സഹായിച്ചിട്ടുണ്ട്. 66-ാം വയസിലും മാന്യമായിത്തന്നെയാണ് ജീവിക്കുന്നത്. എന്നാൽ എന്റെ കുടുംബത്തിനും എന്നെ സ്നേഹിക്കുന്നവർക്കുമൊപ്പം എനിക്ക് ചെലവിടാൻ കഴിയുന്ന സമയം ഇവിടെ അവസാനിക്കുകയാണെന്നും ചരമക്കുറിപ്പിൽ പറയുന്നു.
ഒരിക്കലും നിങ്ങൾ സ്വയം വിഡ്ഢിയാകാതിരിക്കുക. പുകവലിക്കുന്നയാളാണെങ്കിൽ ഇപ്പോൾത്തന്നെ പുകവലി അവസാനിപ്പിക്കുക. കാരണം നിങ്ങളുടെയും നിങ്ങളെ സ്നേഹിക്കുന്നവരുടെയും ജീവൻവച്ചാണ് നിങ്ങൾ കളിക്കുന്നതെന്ന് ഓർക്കുക. തന്റെ കുടുംബാംഗങ്ങൾക്കും ചികിത്സിച്ച ഡോക്ടറിനും നന്ദി പറഞ്ഞ് കൊണ്ടാണ് ജെഫ്റി മരണക്കുറിപ്പ് അവസാനിപ്പിക്കുന്നത്.
ആൽബൻ ടൈംസ് യൂണിയൻ എന്ന വെബ്സൈറ്റിലാണ് ഈ മരണക്കുറിപ്പ് പ്രസിദ്ധീകരിച്ചത്. ശ്വാസകോശ അർബുദം ബാധിച്ച നിരവധി രോഗികൾ അഞ്ച് വർഷമായി ചികിത്സ നടത്തി വരുന്നതായി ക്യാൻസർ ട്രീറ്റ്മെന്റ് സെന്റർസ് ഓഫ് അമേരിക്ക വ്യക്തമാക്കുന്നു. അമേരിക്കയിൽ പുകവലി കാരണം 480,000ത്തോളം പേരാണ് മരിക്കുന്നതെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവെൻഷൻ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.
