Asianet News MalayalamAsianet News Malayalam

Meta Layoffs : അപ്രതീക്ഷിതമായ പിരിച്ചുവിടല്‍; ജോലി നഷ്ടപ്പെട്ടയാളുടെ കുറിപ്പ്...

പിരിച്ചുവിടപ്പെട്ട മറ്റ് തൊഴിലാളികളുടെ അവസ്ഥകളില്‍ നിന്ന് ഒരുപാട് വ്യത്യസ്തമൊന്നുമല്ല രാജുവിന്‍റെ അവസ്ഥ. എന്നാലിതൊരു ഉദാഹരണമായി എടുക്കാവുന്ന കേസ് ആണ്.

man who lost job in meta layoffs requests people to help finding a job
Author
First Published Nov 16, 2022, 10:32 AM IST

അടുത്തിടെ ഏറ്റവുമധികം ചര്‍ച്ചയായൊരു വിഷയമായിരുന്നു ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്ട്സ് ആപ് എന്നിവയുടെയെല്ലാം ഉടമസ്ഥരായ 'മെറ്റ'യില്‍ നിന്നുള്ള തൊഴിലാളികളുടെ കൂട്ട പിരിച്ചുവിടല്‍. ഏതാണ്ട് 11,000 തൊഴിലാളികളെയാണ് 'മെറ്റ' ഒറ്റയടിക്ക് ഒഴിവാക്കിയത്. 

ഇതോടെ സോഷ്യല്‍ മീഡിയയിലും സംഭവം വലിയ രീതിയില്‍ ചര്‍ച്ചയായി. ജോലി നഷ്ടപ്പെട്ട പലരും തങ്ങളുടെ ജീവിതത്തിന്‍റെ ഭാവിയോര്‍ത്തുള്ള ആശങ്കകള്‍ പരസ്യമായിത്തന്നെ പങ്കുവച്ചു. അത്തരത്തില്‍ ലിങ്കിഡിനില്‍ 'മെറ്റ'യില്‍ നിന്ന് ജോലി നഷ്ടപ്പെട്ട ഒരിന്ത്യക്കാരൻ പങ്കുവച്ച കുറിപ്പാണിപ്പോള്‍ ശ്രദ്ധേയമാകുന്നത്. 

രാജു കഡം എന്നയാളാണ് അപ്രതീക്ഷിതമായി ജോലി നഷ്ടപ്പട്ടത് തന്നെയും കുടുംബത്തിനെയും എങ്ങനെയാണ് ബാധിക്കുകയെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പങ്കുവച്ചത്. ഒപ്പം തന്നെ സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് മറ്റൊരു ജോലി കണ്ടെത്തുന്നതിന് സഹായിക്കണമെന്നും ഇദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു. 

പിരിച്ചുവിടപ്പെട്ട മറ്റ് തൊഴിലാളികളുടെ അവസ്ഥകളില്‍ നിന്ന് ഒരുപാട് വ്യത്യസ്തമൊന്നുമല്ല രാജുവിന്‍റെ അവസ്ഥ. എന്നാലിതൊരു ഉദാഹരണമായി എടുക്കാവുന്ന കേസ് ആണ്. പല തൊഴിലാളികളുടെയും ചുറ്റുപാട് ഇത്തരത്തിലോ അല്ലെങ്കില്‍ ഇതിനെക്കാള്‍ മോശമായ രീതിയിലോ ആണ്. 

പലരും കുടുംബത്തോടൊപ്പം തന്നെ യുഎസില്‍ ജിവിക്കുന്നവരാണ്. ഈ ഒരു ജോലിയെ ആശ്രയിച്ച് മുന്നോട്ട് പോകുന്നവരാണ്. മക്കളുടെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങള്‍ ജോലിയില്‍ നിന്ന് കിട്ടുന്ന വരുമാനത്തിന് അനുസരിച്ച് പദ്ധതിയിട്ട് പോയിക്കൊണ്ടിരുന്നവരാണ്. എന്നാല്‍ പെടുന്നനെ ജോലി ഇല്ലാതാകുമ്പോള്‍ തീര്‍ച്ചയായും അതിവരെ വല്ലാത്തൊരു രീതിയില്‍ ബാധിക്കുകയാണ്. 

'ദൗര്‍ഭാഗ്യവശാല്‍ ഇന്ന് ആ ദുഖവാര്‍ത്ത എന്നെ തേടിയെത്തിയിരിക്കുന്നു. മെറ്റയില്‍ നിന്ന് പിരിച്ചുവിടുന്ന 11,000 പേരുടെ കൂട്ടത്തില്‍ ഞാനും ഉള്‍പ്പെട്ടിരിക്കുന്നു. നല്ല രീതിയില്‍ പെര്‍ഫോം ചെയ്യുന്നൊരു ജീവനക്കാരൻ എന്ന നിലയില്‍ ഞാനിത് പ്രതീക്ഷിച്ചതല്ല. എല്ലാ പാദങ്ങളിലും ഞാൻ നന്നായി തന്നെ പെര്‍ഫോം ചെയ്തിരുന്നു. എന്നാല്‍ എല്ലാം അവസാനിക്കുകയാണ്. ഇതോടെ യുഎസ് വിടേണ്ട സാഹചര്യം എനിക്ക് വന്നിരിക്കുകയാണ്. പതിനാറ് വര്‍ഷമായി ഞാൻ യുഎസില്‍. എന്‍റെ മക്കള്‍ രണ്ടുപേരും യുഎസ് പൗരരാണ്. അവര്‍ക്ക് ഇവിടെ തന്നെ തുടരണമെന്നാണ്. അതിന് എനിക്കൊരു ജോലി ആവശ്യമാണ്. കിട്ടാവുന്ന എല്ലാ ബന്ധങ്ങളും ഉപയോഗപ്പെടുത്തി ഞാൻ അന്വേഷിക്കുന്നുണ്ട്, ഒരു ജോലിക്കായി, നിങ്ങളും അതിന് എന്നെ സഹായിക്കണം...'- ഇതായിരുന്നു രാജുവിന്‍റെ കുറിപ്പിന്‍റെ സംക്ഷിപ്ത രൂപം. 

ഇത് ഒരു തൊഴിലാളിയുടെ പശ്ചാത്തലം മാത്രമാണ്. ഇങ്ങനെ ആയിരങ്ങളാണ് അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വെട്ടിലായിരിക്കുന്നത്. നിരവധി പേര്‍ രാജുവിനെ സമാശ്വസിപ്പിച്ചുകൊണ്ടും സഹായം വാഗ്ദാനം ചെയ്തും പ്രതികരണമറിയിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ചേര്‍ത്തുപിടിക്കല്‍ തീര്‍ച്ചയായും പ്രതീക്ഷയേകുന്നത് തന്നെയാണ്. 

Also Read:- തൊഴിലാളികളെ പുറത്താക്കിയ ശേഷം കരഞ്ഞുകൊണ്ട് 'മുതലാളിയുടെ സെല്‍ഫി'

Follow Us:
Download App:
  • android
  • ios