മകള്‍ ദയക്കൊപ്പമുള്ള സ്റ്റൈലിഷ് ചിത്രമാണ് മഞ്ജു ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇരുവരും സാരി ധരിച്ചുള്ള ചിത്രമാണിത്. 

മലയാളികളുടെ ഇഷ്‍ടതാരമാണ് മഞ്‍ജു പിള്ള. നാടകത്തിലൂടെ പരമ്പരകളിലേയ്ക്കും, അവിടെനിന്നും സിനിമയിലേയ്ക്കും എത്തിയ താരമാണ് മഞ്‍ജു. മിനി സ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായ മഞ്‍ജുവിന്റെ ഏറ്റവും പുതിയ സോഷ്യല്‍മീഡിയ പോസ്റ്റാണിപ്പോള്‍ തരംഗമായിരിക്കുന്നത്.

മകള്‍ ദയക്കൊപ്പമുള്ള സ്റ്റൈലിഷ് ചിത്രമാണ് മഞ്ജു ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇരുവരും സാരി ധരിച്ചുള്ള ചിത്രമാണിത്. പേസ്റ്റല്‍ നിറത്തിലുള്ള എംബ്രോയഡ്റികളുള്ള ഓഫ് ‌വൈറ്റ് സാരിയാണ് മഞ്ജു ധരിച്ചത്. കമ്മലും വാച്ചുമാണ് ആക്സസറി. ലൈറ്റ് ഗ്രേ നിറത്തിലുള്ള സാരിയാണ് ദയയുടെ വേഷം. സില്‍വര്‍ നിറത്തിലുള്ള സ്ലീവ്‌ലസ് ബ്ലൗസ് ആണ് പെയർ ചെയ്യതത്. കമ്മൽ മാത്രമാണ് ആക്സസറി. 

View post on Instagram

ബോൾഡ് മേക്കപ്പും ലുക്കും ആണ് ഇരുവരും തെരഞ്ഞെടുത്തത്. 'ലൈക്ക് ഡോട്ടർ, ലൈക്ക് മദർ'എന്നാണ് ചിത്രത്തിനൊപ്പം മഞ്ജു കുറിച്ചത്. ഇതിനു താഴെ നിരവധി സെലിബ്രിറ്റികള്‍ കമന്റ് ചെയ്തിട്ടുണ്ട്. അമ്മയും മോളും പൊളിയേ എന്നാണ് ബീനാ ആന്റണിയുടെ കമന്റ്. സയനോര ഫിലിപ്പ്, റിമി ടോമി, സരയൂ മോഹന്‍, വീണാ നായര്‍ തുടങ്ങിയവരും കമന്‍റുമായി രംഗത്തെത്തി. ഇതിനു മുമ്പും മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ മഞ്ജു ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.

View post on Instagram
View post on Instagram
View post on Instagram

Also Read: 'സമ്മര്‍ദ്ദങ്ങളില്ലാതെ ജീവിക്കാം, ലിവിങ് ടുഗതര്‍ മനോഹരമാണ്'; ആലിയ ഭട്ട്