പൊതുവേ ഹെയര്‍സ്റ്റൈലുകളുടെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന നടി കൂടിയാണ് മഞ്ജു. ഇത്തവണ ഷോര്‍ട്ട് ഹെയര്‍ കട്ടാണ് താരം ചെയ്തിരിക്കുന്നത്. 

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. സിനിമയിലേയ്ക്കുളള രണ്ടാം വരവില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്ത് മുന്നേറുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ മഞ്ജു ഇടയ്ക്കിടെ തന്‍റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ പുതിയ ഹെയര്‍സ്റ്റൈല്‍ പരിചയപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താരം. പൊതുവേ ഹെയര്‍സ്റ്റൈലുകളുടെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന നടി കൂടിയാണ് മഞ്ജു. ഇത്തവണ ഷോര്‍ട്ട് ഹെയര്‍ കട്ടാണ് താരം ചെയ്തിരിക്കുന്നത്. ഒപ്പം കളറും ചെയ്തിട്ടുണ്ട്. 

View post on Instagram

മലയാള ചലച്ചിത്ര രംഗത്ത് സെലിബ്രിറ്റികളുടെ ഹെയർ സ്റ്റൈലിസ്റ്റുമാരായ സജിത്തും സുജിത്തുമാണ് മഞ്ജുവിന്‍റെ ഹെയര്‍ സ്റ്റൈലിന് പിന്നില്‍. ചിത്രം മഞ്ജു തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചതോടെ പ്രതികരണങ്ങളുമായി ആരാധകരും രംഗത്തെത്തി. 

View post on Instagram

View post on Instagram

'ശരിക്കും കാവിലെ ഭഗവതി തന്നെ' എന്നാണ് ഒരു ആരാധകന്‍റെ കമന്‍റ്. 'ഇക്കണക്കിനു മമ്മൂക്കയുടെ അനിയത്തി ആവും' എന്നാണ് മറ്റൊരാളുടെ അഭിപ്രായം. പ്രായം കുറയുകയാണോ എന്നും ചിലര്‍ താരത്തോട് ചോദിക്കുന്നു. രമേഷ് പിഷാരടി, നൂറിന്‍ ഷെരീഫ്, ഐശ്വര്യ ലക്ഷ്മി, മുക്ത, ദീപ്തി സതി ഉള്‍പ്പെടെയുളള താരങ്ങളും കമന്റുകളുമായി രംഗത്തെത്തി. 

Also Read: 'ഡോണ്ട് കെയര്‍'; പുത്തന്‍ ലുക്കുമായി പ്രിയങ്ക ചോപ്ര...