ലോക്ഡൗണ്‍ കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ മിക്ക സിനിമാ താരങ്ങളും ഏറ്റവുമധികം പങ്കുവച്ച ഒരു വിശേഷം ഹെയര്‍സ്റ്റൈലുകളിലെ വൈവിധ്യങ്ങളെ കുറിച്ചായിരുന്നു എന്ന് പറയാം. ബ്യൂട്ടി പാര്‍ലറുകളും സലൂണുകളും തുറന്ന് പ്രവര്‍ത്തിക്കാത്തത് കൊണ്ട് താരങ്ങളില്‍ പലരും സ്വയം തന്നെ ഹെയര്‍ സ്റ്റൈലിസ്റ്റുകളാകുന്ന സാഹര്യവുമായിരുന്നു ഇത്. 

ഇക്കൂട്ടത്തിലിതാ ഏറ്റവും ഒടുവിലായി പുതിയ ഹെയര്‍സ്റ്റൈല്‍ പരിചയപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. പൊതുവേ ഹെയര്‍സ്റ്റൈലുകളുടെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന നടി കൂടിയാണ് പ്രിയങ്ക. പല സ്റ്റൈലുകള്‍ 'മിക്‌സ്' ചെയ്ത രീതിയിലാണ് പ്രിയങ്കയുടെ പുതിയ 'ലുക്ക്' 

 

 
 
 
 
 
 
 
 
 
 
 
 
 

New hair, don’t care.

A post shared by Priyanka Chopra Jonas (@priyankachopra) on Sep 11, 2020 at 5:29pm PDT

 

'ന്യൂ ഹെയര്‍ ഡോണ്ട് കെയര്‍' എന്ന അടിക്കുറിപ്പുമായാണ് താരം ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തോട് പ്രതികരണമറിയിക്കുന്നത്. ഇപ്പോള്‍ ഭര്‍ത്താവും ഗായകനുമായ നിക്ക് ജൊനാസിനൊപ്പം ലോസ് ആഞ്ചല്‍സിലാണ് പ്രിയങ്കയുടെ താമസം.

Also Read:-മമ്മൂട്ടിക്ക് പിന്നാലെ ട്രെന്‍ഡ് സെറ്ററാകാന്‍ ഡിക്യൂ? യുവാക്കള്‍ക്ക് ആവേശമായി പുതിയ ഫോട്ടോകള്‍...