ഇന്ത്യയില്‍ ആഘോഷവേളകളില്‍ പുരുഷന്മാര്‍ അണിയുന്ന ഷെര്‍വാണി ധരിച്ച് ബാരക് ഒബാമ! ഇത് വിശ്വസനീയമല്ലല്ലോ എന്നായിരിക്കും ആദ്യനോട്ടത്തില്‍ തന്നെ ഏവരും ചിന്തിക്കുക. ഒബാമ ഷെര്‍വാണി ധരിക്കുമോ എന്ന സംശയം തന്നെയാകാം ആദ്യം വരിക.

അമേരിക്കൻ മുൻ പ്രസിഡന്‍റെ ബാരക് ഒബാമയെ കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ കാണില്ല. പേര് പോലെ തന്നെ മിക്കവര്‍ക്കും സുപരിചിതമാണ് അദ്ദേഹത്തിന്‍റെ മുഖവും രൂപവുമെല്ലാം. അതുകൊണ്ടാകാം ട്വിറ്ററില്‍ ഈ ഫോട്ടോ കണ്ടവരെല്ലാം ഒന്ന് അമ്പരന്നു. 

ഇന്ത്യയില്‍ ആഘോഷവേളകളില്‍ പുരുഷന്മാര്‍ അണിയുന്ന ഷെര്‍വാണി ധരിച്ച് ബാരക് ഒബാമ! ഇത് വിശ്വസനീയമല്ലല്ലോ എന്നായിരിക്കും ആദ്യനോട്ടത്തില്‍ തന്നെ ഏവരും ചിന്തിക്കുക. ഒബാമ ഷെര്‍വാണി ധരിക്കുമോ എന്ന സംശയം തന്നെയാകാം ആദ്യം വരിക. എന്നാല്‍ ഫോട്ടോയിലേക്ക് ഒന്നുകൂടി നോക്കിയാല്‍ കാര്യം വ്യക്തമാകും. 

കാരണം, ഫോട്ടോയില്‍ കാണുന്നത് ഒബാമയല്ല. അദ്ദേഹത്തിന്‍റെ രൂപത്തില്‍ നിര്‍മ്മിച്ചിട്ടുള്ള ബൊമ്മയാണിത്. ടെക്സ്റ്റൈല്‍ ഷോപ്പുകളില്‍ വസ്ത്രങ്ങള്‍ ഡിസ്പ്ലേ ചെയ്യാൻ സ്ത്രീകളുടെയും പുരുഷന്മാരുടെയുമെല്ലാം രൂപത്തില്‍ ഇത്തരം ബൊമ്മകള്‍ നിര്‍മ്മിക്കാറുണ്ടല്ലോ. ഇക്കൂട്ടത്തില്‍ വ്യത്യസ്തതയ്ക്ക് വേണ്ടി ആരോ ചെയ്തതാണിത്. 

ദീപാവലി സ്പെഷ്യല്‍ കച്ചടം പൊടിപൊടിക്കുകയാണ് ഇപ്പോള്‍ എല്ലായിടത്തും. ഇതിന്‍റെ പശ്ചാത്തലത്തില്‍ ദീപാവലിക്ക് ഒബാമയുടെ ഔട്ട്ഫിറ്റ് ഇതാ എന്ന അടിക്കുറിപ്പോടെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടതാണ് ഈ ഫോട്ടോ. ഇത് യഥാര്‍ത്ഥത്തില്‍ ആര്- എവിടെ നിന്ന് പകര്‍ത്തിയതാണെന്ന് വ്യക്തമല്ല.

എന്നാല്‍ സംഭവം ചുരുങ്ങിയ സമയത്തിനകം തന്നെ വൈറലായെന്ന് വേണം പറയാൻ. വിവാഹം, മറ്റ് പാര്‍ട്ടികള്‍, ആഘോഷങ്ങള്‍ എന്നിങ്ങനെയുള്ള വേളകളില്‍ പുരുഷന്മാര്‍ അണിയുന്ന ഡിസൈനര്‍ ഷെര്‍വാണിയാണ് ഒബാമയുടെ രൂപത്തിലുള്ള ബൊമ്മയില്‍ അണിയിച്ചിരിക്കുന്നത്. കടും നീല നിറത്തില്‍ സില്‍വര്‍ വര്‍ക്ക് വരുന്ന ഡിസൈനര്‍ ഷെര്‍വാണിക്ക് പ്രൗഢമായൊരു സ്റ്റോളും ഉണ്ട് കൂടെ. 

കാഴ്ചയില്‍ സാധാരണനിലയിലുള്ള ഒരു ടെക്സ്റ്റൈല്‍ ഷോപ്പാണ് ഇതെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. സെലിബ്രിറ്റികളുടെ രൂപത്തില്‍ ഇത്തരത്തില്‍ ബൊമ്മകള്‍ നിര്‍മ്മിച്ച് ഡിസ്പ്ലേ ചെയ്യുന്നത് നിയമപരമായി പ്രശ്നം തന്നെയാണ്. ഫോട്ടോകള്‍ പോലും സമ്മതമില്ലാതെ പരസ്യങ്ങള്‍ക്കായി ഉപയോഗിക്കരുത് എന്നാണ്. എന്തായാലും ഒബാമയുടെ ബൊമ്മ ഇങ്ങനെയുള്ള വിമര്‍ശനങ്ങളൊന്നുമേല്‍ക്കാതെ വ്യത്യസ്തമായ ആശയത്തിനുള്ള കയ്യടിയാണ് വാങ്ങിക്കൂട്ടുന്നത്. 

Scroll to load tweet…

Also Read:- 'ഇവരെ കണ്ട് പഠിക്കാം'; ഒബാമയുടെയും ഭാര്യയുടെയും ഇൻസ്റ്റ പോസ്റ്റുകള്‍ ശ്രദ്ധേയമാകുന്നു