മുംബൈ ലോക്കല്‍ ട്രെയിനിനുള്ളില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. മദ്ധ്യവയസ്കനായ ഒരാള്‍ ട്രെയിനില്‍ ഡോറിനോട് ചേര്‍ന്ന് തറയില്‍ ഇരിക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെ ദിവസവും രസകരവും പുതുമയുള്ളതുമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്, അല്ലേ? ഇവയില്‍ കാഴ്ചക്കാരെ കൂട്ടുന്നതിനായി ബോധപൂര്‍വം തയ്യാറാക്കുന്ന കണ്ടന്‍റുകളെക്കാള്‍ ആളുകള്‍ക്ക് ഇഷ്ടപ്പെടാറ്, യഥാര്‍ത്ഥ സംഭവങ്ങളുടെ നേര്‍ക്കാഴ്ചയായി വരുന്ന വീഡിയോകള്‍ തന്നെയാണ്.

രസകരമായ അബദ്ധങ്ങള്‍, ചിലപ്പോള്‍ കുറെക്കൂടി ഗൗരവമുള്ള അപകടങ്ങള്‍- അല്ലെങ്കില്‍ ചെറിയ നര്‍മ്മ സംഭാഷണങ്ങള്‍, മനസ് തൊടുന്ന ചില രംഗങ്ങള്‍ എല്ലാം ഇത്തരത്തില്‍ വൈറല്‍ വീഡിയോകളുടെ ഉള്ളടക്കമായി വരാറുണ്ട്. 

ഇത്തരത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നൊരു വീഡിയോയിലേക്കാണിനി നിങ്ങളെ ക്ഷണിക്കുന്നത്. ഏറെ സരസമായ, എന്നാല്‍ ചിലതൊക്കെ നമ്മെക്കൊണ്ട് ചിന്തിപ്പിക്കുന്നൊരു രംഗമാണ് വീഡിയോയിലുള്ളത്. 

മുംബൈ ലോക്കല്‍ ട്രെയിനിനുള്ളില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ട്രെയിനില്‍ ഡോറിനോട് ചേര്‍ന്ന് ഒരാള്‍ തറയില്‍ ഇരിക്കുന്നുണ്ട്. അടുത്ത സ്റ്റേഷനില്‍ ഇറങ്ങാനായി മറ്റൊരു യാത്രക്കാരൻ തയ്യാറെടുക്കുകയാണ്. അദ്ദേഹത്തിന് ഇറങ്ങണമെങ്കില്‍ തറയിലിരിക്കുന്നയാള്‍ മാറണം. അതിനായി മാറാൻ ആവശ്യപ്പെടുന്നതാണ് രംഗം. 

'അങ്കിള്‍ അടുത്ത സ്റ്റോപ്പില്‍ എഴുന്നേറ്റ ശേഷം പിന്നെ ഇരുന്നോളൂ' എന്നാണ് യാത്രക്കാരൻ അദ്ദേഹത്തോട് പറയുന്നത്. എന്നാല്‍ ഇത് കേട്ടിട്ടും അദ്ദേഹം യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഇരിക്കുകയാണ്. യാത്രക്കാരൻ വീണ്ടും ആവശ്യം ഉന്നയിക്കുകയാണ്. 'അങ്കില്‍ ഒന്നെഴുന്നേറ്റ് തരുമോ, പിന്നെ ഇരുന്നോളൂ'...

ഇക്കുറി പക്ഷേ തറയിലിരിക്കുന്നയാള്‍ പ്രതികരിച്ചു. ആരോടാണ് സംസാരിക്കുന്നത്, ആരുടെ അങ്കിള്‍ ആണ് ഇവിടെ ഇരിക്കുന്നത് എന്ന് അല്‍പം രസകരമായ രീതിയില്‍ അദ്ദേഹം തിരിച്ചുചോദിക്കുകയാണ്. സംഗതി 'അങ്കിള്‍' എന്ന് വിളിച്ചത് അദ്ദേഹത്തിന് ഒട്ടും രസിച്ചിട്ടില്ല. അതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്. 

തമാശയാണ് വീഡിയോയെ ഇത്രയധികം പേരിലേക്ക് എത്തിച്ചതെങ്കിലും ഇതില്‍ ചിന്തിക്കാനും ചിലതുണ്ടെന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് പലരും കുറിക്കുന്നത്. അപരിചിതര്‍ പെട്ടെന്ന് കയറി 'അങ്കിള്‍', 'ആന്‍റി' എന്നെല്ലാം വിളിക്കുന്നത് എത്രമാത്രം അരോചകമാണെന്നും അത് അനുഭവിക്കുന്നവര്‍ക്കാണ് അതിന്‍റെ പ്രയാസമറിയൂ എന്നുമെല്ലാമാണ് പലരും അഭിപ്രായപ്പെടുന്നത്. സത്യത്തില്‍ ഈ 'അങ്കിള്‍'- 'ആന്‍റി' വിളികള്‍ അത്രകണ്ട് മാന്യമൊന്നുമല്ല- അല്‍പം പരിഹാസം കൂടി ഇതില്‍ കലര്‍ന്നിട്ടുണ്ടെന്ന് പറയുന്നവരുമുണ്ട്. 

അത്രയും പ്രായവ്യത്യാസമുണ്ടെങ്കില്‍ കുഴപ്പമില്ലെന്നും നോക്കിയും കണ്ടും അപരിചിതരെ കയറി ഇങ്ങനെ വിളിച്ചാല്‍ മതിയെന്നും ബുദ്ധിയുപദേശിക്കുന്നവരും ഏറെ. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൻ 'ഹിറ്റ്' ആയി മാറിയിട്ടുണ്ട്.

വീഡിയോ കണ്ടുനോക്കൂ...

Scroll to load tweet…

Also Read:- സൺറൂഫില്‍ നിന്ന് ചുംബനവും റൊമാൻസും; വീഡിയോ വൈറലായതോടെ വമ്പൻ ചര്‍ച്ച

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo