'എനിക്ക് പുതിയ കാര്യങ്ങള്‍ നിര്‍മ്മിക്കാന്‍ വളരെ ഇഷ്ടമാണ്. അടുത്തിടെ എന്‍റെ മക്കള്‍ക്കൊപ്പം വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യാനും ത്രി ഡി പ്രിന്‍റ് ചെയ്യാനും തുടങ്ങി. കഴിഞ്ഞ മാസം പൂര്‍ത്തിയാക്കിയ ചില പ്രോജക്റ്റുകള്‍'- എന്ന് കുറിച്ചുകൊണ്ടാണ്  സക്കർബർഗ് ചിത്രങ്ങള്‍ പങ്കുവച്ചത്.

തയ്യല്‍ പഠിച്ച് മക്കള്‍ക്കായി വസ്ത്രങ്ങള്‍ ഒരുക്കി ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ്. വെറും വസ്ത്രമല്ല, ത്രി ഡി പ്രിന്‍റുള്ള വസ്ത്രങ്ങളാണ് അദ്ദേഹം മക്കള്‍ക്കായി ഒരുക്കിയത്. താന്‍ ഒരുക്കിയ വസ്ത്രങ്ങള്‍ ധരിച്ചു നില്‍ക്കുന്ന മക്കളുടെ ചിത്രങ്ങള്‍ സക്കർബർഗ് തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

'എനിക്ക് പുതിയ കാര്യങ്ങള്‍ നിര്‍മ്മിക്കാന്‍ വളരെ ഇഷ്ടമാണ്. അടുത്തിടെ എന്‍റെ മക്കള്‍ക്കൊപ്പം വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യാനും ത്രി ഡി പ്രിന്‍റ് ചെയ്യാനും തുടങ്ങി. കഴിഞ്ഞ മാസം പൂര്‍ത്തിയാക്കിയ ചില പ്രോജക്റ്റുകള്‍'- എന്ന് കുറിച്ചുകൊണ്ടാണ് സക്കർബർഗ് ചിത്രങ്ങള്‍ പങ്കുവച്ചത്. അതേ എനിക്ക് തയ്യല്‍ പഠിക്കേണ്ടി വന്നു എന്നും സക്കർബർഗ് പോസ്റ്റില്‍ കുറിച്ചു. 

ചിത്രങ്ങള്‍ വൈറലായതോടെ നിരവധി പേരാണ് സക്കര്‍ബര്‍ഗിന്‍റെ പോസ്റ്റ് ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. മെറ്റ് ഗാല റെഡി എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്. ഇത് എന്ത് മെറ്റിരീയല്‍ കൊണ്ടാണ് ഡിസൈന്‍ ചെയ്തതെന്നും ഇതിന്‍റെ മറ്റ് വിവരങ്ങളും ചിലര്‍ ആരാഞ്ഞു. 

View post on Instagram

അതേസമയം, ഇൻസ്റ്റാഗ്രാമിലും വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും ജോലി ചെയ്യുന്ന നിരവധി ജീവനക്കാരെ മെറ്റ പുറത്താക്കിയതായി കുറച്ച് ദിസങ്ങള്‍ക്ക് മുമ്പൊരു റിപ്പോർട്ട് ഉണ്ടായിരുന്നു. ബിസിനസ് കാര്യക്ഷമമാക്കുന്നതിനും ചെലവ് ചുരുക്കുന്നതിനുമായി പിരിച്ചുവിടലുകൾ നടത്തുമെന്ന് സിഇഒ മാർക്ക് സക്കർബർഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ടാം ഘട്ട കൂട്ട പിരിച്ചുവിടലുകൾ പ്രഖ്യാപിക്കുന്ന ആദ്യത്തെ ബിഗ് ടെക് കമ്പനിയായി മെറ്റ മാറിയിരിക്കുകയാണ്. നവംബറിൽ മെറ്റ തൊഴിലാളികളുടെ 13 ശതമാനം അല്ലെങ്കിൽ ഏകദേശം 11,000 ജോലികൾ വെട്ടികുറച്ചിരുന്നു. കൂടാതെ ആദ്യ പാദത്തിൽ നിയമനം മരവിപ്പിക്കുകയും ചെയ്തു. രണ്ടാം ഘട്ട പിരിച്ചുവിടലിൽ 10,000 ജീവനക്കാരെ ബാധിക്കുമെന്നാണ്‌ സൂചന. 

Also Read: കറുപ്പ് ഗൗണിൽ ഹോട്ട് ലുക്കില്‍ ബോളിവുഡ് സുന്ദരി; ചിത്രങ്ങള്‍ വൈറല്‍