കൊറോണ വെെറസ് എന്ന പകർച്ചവ്യാധി ലോകമെമ്പാടും വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. പ്രായമായവരെയും കുട്ടികളെയും ഈ രോ​ഗം ‌പിടിപെടാനുള്ള സാധ്യത ഏറെയാണെന്ന് വിദ​ഗ്ധർ പറയുന്നു. കൊറോണ വൈറസിനെ ചെറുക്കാൻ രോഗപ്രതിരോധശേഷി വളരെ പ്രധാനമാണ്. പ്രായമായവരില്‍ കൊറോണ കൂടുതല്‍ അപകടകാരിയാകുന്നതും ഇതുകൊണ്ടാണ്. പ്രായം കൂടുന്തോറും പ്രതിരോധശേഷി കുറയുന്നത് വളരെ സ്വാഭാവികമായ പ്രക്രിയയാണ്.

അടുത്തിടെ, തുർക്കിയിലെ 93 വയസ്സുള്ള ആലിയ ​ഗുണ്ടൂസ് എന്ന മുത്തശ്ശി കൊറോണ വൈറസിനെ തോൽപിച്ച് രോ​ഗമുക്തി നേടിയ വാർത്ത പുറത്ത് വന്നിരുന്നു. ഇസ്താംബുളിലെ ഹോസ്പിറ്റലിൽ നിന്നാണ് പത്ത് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആലിയ മുത്തശ്ശി പുറത്ത് വരുന്നത്.  ഇത്തരം വാർത്തകൾ കൊവിഡ് 19 പ്രതിരോധ പ്രവർത്തകർക്കും രോ​ഗികൾക്കും ആശ്വാസം പകരുന്നതാണ്.

അമേരിക്കയിലെ ടെക്സസിൽ നിന്ന് നമ്മുക്ക് എല്ലാവർക്കും ആശ്വാസവും സന്തോഷവും നൽകുന്ന മറ്റൊരു വാർത്ത കൂടി പുറത്ത് വന്നിരിക്കുകയാണ്. റോബർട്ടും ജാനീസും മാർച്ചിൽ 46-ാം വിവാഹ വാർഷികം ആഘോഷിക്കാനിരിക്കുമ്പോഴാണ് ആ രണ്ട് അസുഖങ്ങളും ഇവരെ പിടികൂടുന്നത്.

 മാർച്ചിൽ റോബർട്ടിന് കൊവിഡിന്റെ ചില ലക്ഷണങ്ങൾ കണ്ട് തുടങ്ങി. താമസിയാതെ ഡാളസിലെ ഒരു ആശുപത്രിയിൽ റോബർട്ടിനെ പ്രവേശിപ്പിക്കുകയും കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

റോബർട്ടിനെ കൊറോണ വെെറസ് പിടികൂടുന്നതിന് രണ്ട് മാസം മുമ്പ് ഭാര്യ ജാനീസിന് സ്തനാർബുദത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. അത് കൂടാതെ, മറ്റ് പരിശോധനയിൽ ഭാര്യ ജാനീസിന് അണ്ഡാശയ അർബുദമുണ്ടെന്നും കണ്ടെത്തി. ജാനീസിന് കീമോതെറാപ്പി ആരംഭിക്കാൻ തുടങ്ങിയപ്പോഴാണ് റോബർട്ടിന് കൊവി‍ഡ് പോസിറ്റീവാണെന്ന കാര്യം അവർ അറിയുന്നത്. 

 

 

റോബർട്ടിന് 2012 ലും 2016 ലും സ്ട്രോക്ക് വന്നിരുന്നതായി ഭാര്യ ജാനീസ് പറയുന്നു. (തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്പോഴോ രക്തസ്രാവംമൂലമോ തലച്ചോറിലെ കോശങ്ങള്‍ക്ക് നാശം സംഭവിക്കുകയും അവയുടെ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്യും. ഇതുമൂലം ശരീരത്തിന്റെ ഒരു ഭാഗമോ മുഴുവനായോ തളര്‍ന്നുപോവുകയും സന്തുലിതാവസ്ഥ, ചലനശേഷി, പ്രവര്‍ത്തനശേഷി എന്നിവ തകരാറിലാവുകയും ചെയ്യുന്ന അവസ്ഥയാണ് 'സ്ട്രോക്ക്'. ജീവിതശൈലി സംബന്ധമായ പല അവസ്ഥകളും സ്ട്രോക്കിലേക്ക് നയിക്കുന്നു...)

 ' റോബർട്ടിന് കൊവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞപ്പോൾ തന്നെ ഡോക്ടർമാർ തനിക്കും കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. പരിശോധനയിൽ തനിക്കും കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു' -  ജാനീസ് പറഞ്ഞു. എന്നാൽ, കൊവി‍ഡിന്റെ ലക്ഷണങ്ങളൊന്നും തന്നെ ഇല്ലായിരുന്നുവെന്നും അവർ പറയുന്നു.

കൊവി‍ഡിന്റെ ചികിത്സയ്ക്കായി റോബർട്ട് രണ്ട് മാസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തനിക്ക് കാൻസറിനുള്ള ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ കീമോ ചെയ്യണമെന്ന് ഡോക്ടർമാർ അറിയിച്ചു. ഇപ്പോൾ കീമോ  ചെയ്യുന്നുണ്ടെന്ന് ജാനീസ് പറഞ്ഞു.

കൊവിഡ് കെയര്‍ സെന്‍ററിലുള്ളവര്‍ക്ക് ഇനി 'ശയ്യ'യിൽ കിടക്കാം; വില കുറഞ്ഞ കിടക്കയുമായി ലക്ഷ്മി മേനോന്‍...