ദില്ലി:  യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയയുടെയും കുടുംബത്തിന്റെയും ആദ്യ ഇന്ത്യാ സന്ദർശനത്തിൽ ആളുകൾ കൂടുതലും ശ്രദ്ധ കൊടുത്തത് ട്രംപിന്റെ മഞ്ഞ ടൈയിലും ഭാര്യ മെലാനിയയുടെ വെളള ഡ്രസ്സിലുമായിരുന്നു. ട്രംപിന്റെ ഭാര്യ മെലാനിയയുടെ വസ്ത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരിക്കുന്നത്.

പലപ്പോഴും പല യാത്രകളിലും മെലാനിയയുടെയും ഇവാങ്കയുടെയും വസ്ത്രങ്ങൾ ചർച്ചയാകാറുണ്ട്. പതിവ് ഇത്തവണയും തെറ്റിച്ചില്ല. വെള്ള ജമ്പ് സ്യൂട്ടിലാണ് മെലാനിയ ഇന്ത്യാ സന്ദർശനത്തിനെത്തിയത്. എന്നാൽ വെള്ള സ്യൂട്ടിന്റെ അരഭാഗത്ത് പച്ച നിറത്തിലുള്ള ഒരു അരപ്പട്ടയും കെട്ടിയിട്ടുണ്ട്. 

കരാട്ടെ ക്ലാസ്സുകളിൽ ഉപയോഗിക്കുന്നത് പോലോത്ത ഒരു തരം റിബ്ബണാണ് അര ഭാഗത്ത് കെട്ടിയിരിക്കുന്നത്. രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായ അമേരിക്കൻ പ്രസിഡന്റിനൊപ്പം ഭാര്യ മെലാനിയ ട്രംമ്പും മകൾ ഇവാങ്ക ട്രംമ്പും എത്തിയിരിക്കുന്നത്. പിങ്ക് കളർ ഫ്ലോറൽ പ്രിന്റിലുള്ള വസ്ത്രമാണ് മകൾ ഇവാങ്ക ധരിച്ചിരുന്നത്. 

ട്രംപിനെയും ഭാര്യയെയും സ്വീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ രാജ്യാന്തരവിമാനത്താവളത്തിലെത്തുകയായിരുന്നു. ദില്ലിയിലെ സർദാർ പട്ടേൽ മാർഗിലെ ഐടിസി മൗര്യയുടെ ചാണക്യ സ്യൂട്ടാണ് ട്രംപും കുടുംബവും താമസിക്കുക.