'ഗാര്‍ഡനിംഗ്' ഹോബിയാക്കൂ; അറിയാം ചില ആരോഗ്യഗുണങ്ങൾ
ഗാര്‍ഡനിംഗ് ഹോബിയായി കൊണ്ടുനടക്കുന്നവര്‍ ധാരാളമുണ്ട്. നല്ലൊരു പൂന്തോട്ടം വീടിനു സൗന്ദര്യം നല്കുമെന്നു മാത്രമല്ല, മനസിന് സന്തോഷം നല്‍കുകയും ചെയ്യും. ഗാര്‍ഡനിംഗിന് ചില ആരോഗ്യഗുണങ്ങളും കൂടിയുണ്ട്.
വീട്ടിൽ നല്ലൊരു പൂന്തോട്ടം ഉണ്ടെങ്കിൽ വീടിന് മാത്രമല്ല മനസിനും അത് കൂടുതൽ സന്തോഷം നൽകും. ഗാർഡനിംഗ് ചിലർക്ക് ഹോബിയാണ്. അതിൽ നിന്ന് കിട്ടുന്ന സന്തോഷവും വെറെയാണ്. പുതിയ പഠനം പറയുന്നതും അത് തന്നെയാണ്. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തിയും തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഊർജ്ജസ്വലമാക്കിയുമാണ് ഗാർഡനിംഗ് നമ്മെ സഹായിക്കുന്നത്.
ഇവരിൽ ഡിമെൻഷ്യ സാദ്ധ്യത 36 ശതമാനം വരെ കുറഞ്ഞിരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. മാനസിക സമ്മർദ്ദം അകന്ന് ഉന്മേഷത്തോടെയിരിക്കാനും രക്തസമ്മർദ്ദം, ഹൈപ്പർ ടെൻഷൻ, വിഷാദം എന്നിവ അകറ്റാനും ഗാർഡനിംഗ് സഹായിക്കും.
നിങ്ങൾ എപ്പോഴും സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും ജീവിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ വീട്ടിലൊരു പൂന്തോട്ടം ഒരുക്കാവുന്നതാണെന്ന് മാനസികാരോഗ്യ ബ്ലോഗറും _my_little_allotment ന്റെ സ്ഥാപകയുമായ കിർസ്റ്റി വാർഡ് പറയുന്നു.
വിറ്റാമിൻ ഡിയുടെ അപര്യാപ്തയുള്ളവർ രാവിലെ ഒൻപത് മണിക്ക് മുൻപും വൈകിട്ട് നാലിന് ശേഷവും ഇളംവെയിലേറ്റ് ഗാർഡനിംഗിൽ ഏർപ്പെട്ടു നോക്കൂ. മികച്ച ഫലം ലഭിക്കും. ജോലി സമ്മർദ്ദം, വൈകുന്നേരങ്ങളിൽ ഉണ്ടാകുന്ന വിഷാദ ചിന്തകൾ അകറ്റാനും ഗാർഡനിംഗ് സഹായിക്കുന്നു.
പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍( post-traumatic stress disorder) എന്ന അവസ്ഥ അനുഭവിക്കുന്നവർ കൂടുതൽ സമയവും പൂന്തോട്ട പരിപാലനത്തിൽ മാറ്റിവയ്ക്കുന്നത് നിങ്ങളെ കൂടുതൽ ആരോഗ്യന്മാരും എപ്പോഴും ഉന്മേഷത്തോടെയിരിക്കാനും സഹായിക്കും - കിർസ്റ്റി വാർഡ് പറഞ്ഞു.