പോൺ വ്യവസായത്തിലെ തിളങ്ങുന്ന താരമായിരുന്നു മിയ ഖലീഫ. സണ്ണി ലിയോണ്‍ കഴിഞ്ഞാൽ പോൺ ലോകത്തെ പിടിച്ചുലച്ച നായിക എന്നും മിയ ഖലീഫയെ വിശേഷിപ്പിക്കാം. ലെബനീസ് -അമേരിക്കൻ വംശജയായ മിയ ഐസിസ് ഭീഷണിയെത്തുടർന്ന് പോൺ രംഗം വിട്ട് സ്പോർട്സ് ഷോയുടെ അവതാരകയായി മാറി. 

അടുത്തിടെ മിയ ഹിജാബ് ധരിച്ചെത്തിയതും വിശുദ്ധ മറിയത്തിന്റെ വേഷത്തിൽ എത്തിയതും ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഒരിക്കല്‍ പോൺഹബ്ബിൽ ഏറ്റവും മൂല്യമേറിയ താരമായിയിരുന്ന മിയയുടെ വിവാഹ വാർത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. 

 
 
 
 
 
 
 
 
 
 
 
 
 

Available for trade show bookings as a #biggreenegg model. Call my people, @biggreenegg 💁🏽‍♀️

A post shared by Mia K. (@miakhalifa) on Oct 12, 2019 at 10:19am PDT

 

ആറ് മാസത്തിനുള്ളിൽ വിവാഹമുണ്ടാവും എന്നാണ് മിയ തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. സ്വീഡനിൽ ഷെഫാണ് വരൻ റോബര്‍ട്ട് സാന്‍ഡ്‌ബെര്‍ഗ്. വിവാഹ നിശ്ചയം 2019 മാർച്ച് മാസത്തിലായിരുന്നു.

ഇപ്പോഴിതാ ഒരു വീഡിയോയിലൂടെ പുതിയ ഗൗൺ പരിചയപ്പെടുത്തുകയാണ് മിയ. നിലത്തിഴയുന്ന ഈ ഹെവി ഗൗൺ തന്നെയാവുമോ മിയ വിവാഹ ദിവസം അണിയാൻ പോകുന്നത് എന്ന ആകാംഷയിലാണ് ആരാധകര്‍.

 

 
 
 
 
 
 
 
 
 
 
 
 
 

Imagine if I was this extra. *if*. Directory of cinematography: @superbinx

A post shared by Mia K. (@miakhalifa) on Dec 7, 2019 at 8:35pm PST

 

ഇതാണോ വിവാഹത്തിന്  ധരിക്കുന്നതെന്ന ചോദ്യവുമായി ആരാധകര്‍ കമന്‍റ്  ബോക്സിലെത്തുകയും ചെയ്തു.  വിവാഹത്തിനായി താൻ എന്ത് വസ്ത്രം ധരിക്കും എന്ന് പറഞ്ഞ് ആരാധകരെ കൺഫ്യൂഷൻ അടിപ്പിക്കാൻ മിയ ഇതിനു മുൻപും ശ്രമിച്ചിട്ടുണ്ട്.