ഏറെ ആരാധകരുളള നടനും മോഡലുമാണ് മിലിന്ദ് സോമന്‍. 52 കാരനായ മിലിന്ദ് 27 കാരിയായ അങ്കിതയെ കഴിഞ്ഞ വര്‍ഷം വിവാഹം കഴിച്ചത് വലിയ വാര്‍ത്തയായിരുന്നു. 

ഇരുവരെയും സൈബർ പോരാളികൾ വെറുതെ വിട്ടിരുന്നില്ല. 25 വയസ്സിന്റെ പ്രായ വ്യത്യാസമുള്ള ഇരുവരെയും ട്രോളുകൾ വിടാതെ പിന്തുടർന്ന് കൊണ്ടിരുന്നു. ഇപ്പോഴിതാ, ഒരു ചോദ്യത്തിന് മറുപടിയുമായി മിലിന്ദും അങ്കിതയും ഒരുമിച്ചെത്തിയ വീഡിയോ കണ്ടത് രണ്ടു കോടിയിലധികം പേരാണ്. 


  

അങ്കിത് എപ്പോഴെങ്കിലും 'അച്ഛാ' എന്ന് വിളിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് 'യെസ്' എന്നായിരുന്നു മിലിന്ദിന്‍റെ മറുപടി. ഈ ഉത്തരം കേട്ട് അങ്കിത പുഞ്ചിരിച്ച്. ഇടയ്ക്ക് അവള്‍ തന്നെ അങ്ങനെ വിളിക്കാറുണ്ടെന്നും മിലിന്ദ് പറഞ്ഞു. 

 

 

2018 ഏപ്രിൽ 22നായിരുന്നു ഇവരുടെ വിവാഹം. സീനിയർ ഫ്ലൈറ്റ് അറ്റന്റന്റ് ആയിരുന്നു അങ്കിത. വിവാഹ ശേഷം ജോലി രാജിവച്ചു. അലിഷാ ചീനായുടെ മെയ്ഡ് ഇൻ ഇന്ത്യ ഗാനമാണ് മിലിന്ദിനെ ശ്രദ്ധേയനാക്കിയത്.