കൊവിഡ് കാലത്ത് പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കണമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് മോഡലും നടനുമായ മിലിന്ദ് സോമന്‍. 

സോഷ്യല്‍ മീഡിയയില്‍ ഏറേ ആരാധകരുള്ള ഫിറ്റ്‌നസ് ഐക്കണുകളാണ് മോഡലും നടനുമായ മിലിന്ദ് സോമനും ഭാര്യ അങ്കിത കന്‍വാറും. അടുത്തിടെയാണ് ഇരുവരും കൊവിഡ് നെഗറ്റീവ് ആയത്. 

കൊവിഡ് മുക്തനായെങ്കിലും ഭക്ഷണത്തിന്‍റെ കാര്യത്തിലും ശരീരത്തിന്‍റെ ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിലും മിലിന്ദ് പതിവിലും കൂടുതല്‍ പ്രാധാന്യം നല്‍കുന്നു എന്നാണ് അദ്ദേഹത്തിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. കൊവിഡ് മുക്തനായതിന് ശേഷവും ശരീരത്തിന്‍റെ ക്ഷീണം മറന്ന് വ്യായാമത്തിലും മറ്റും ഏറേ ശ്രദ്ധ നല്‍കിയിരിക്കുകയാണ് താരം. ഇപ്പോഴിതാ കൊവിഡ് കാലത്ത് പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കണമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് മിലിന്ദ്. 

തന്‍റെ ഉച്ചയൂണിന്‍റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചാണ് താരം ഇക്കാര്യം ഓര്‍മ്മിപ്പിക്കുന്നത്. ചീര, ക്യാരറ്റ്, മുരിങ്ങ തുടങ്ങിയ പച്ചക്കറികളും ചോറുമാണ് മിലിന്ദിന്‍റെ പ്ലേറ്റില്‍ കാണുന്നത്. കൊവിഡ് ബാധയില്‍ നിന്ന് മുക്തി നേടിയാലും വിറ്റാമിനുകളും ഫൈബറും മറ്റ് പോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കണമെന്ന് പറയുകയാണ് താരം ഇവിടെ. 

പഴങ്ങള്‍ കഴിക്കുന്നതിന്‍റെ ചിത്രവും മിലിന്ദ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇത്തരത്തില്‍ സമീകൃതാഹാര രീതി പിന്തുടരുന്നത് ആരോഗ്യ സംരക്ഷണത്തിന് വേണ്ട ഘടകങ്ങൾ ശരിയായ അളവിൽ കിട്ടാന്‍ സഹായിക്കും. 

View post on Instagram

Also Read: 'മുപ്പത് സെക്കന്‍റുകള്‍ തന്നെ ധാരാളം'; വർക്കൗട്ട് വീഡിയോ പങ്കുവച്ച് മിലിന്ദ് സോമനും അങ്കിതയും...

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏറ്റവും കൃത്യതയോടെ തത്സമയം അറിയാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ ലൈവ് ടിവി കാണൂ...

YouTube video player