ഏറ്റവും ഒടുവില്‍  ബോഡി ഷെയിമിങ്ങിന് ഇരയായത് ബോളിവുഡ് നടൻ ഷാഹിദ് കപൂറിന്‍റെ ഭാര്യ മിറ രജ്പുത് ആണ്. അടുത്തിടെ മിറ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രത്തിന്‍റെ പേരിലാണ് താരം ഇത്തരത്തില്‍ ട്രോളുകൾക്ക് ഇരയായത്. പിന്നാലെ ഇവര്‍ക്ക് ചുട്ട മുറപടി കൊടുക്കുകയും ചെയ്തു മിറ. 

സോഷ്യൽ മീഡിയയിൽ ഇന്ന് സ്ത്രീകൾ ഏറ്റവും കൂടുതൽ നേരിടുന്ന ഒരു പ്രശ്നമാണ് 'ബോഡി ഷെയിമിങ്' (bodyshaming ). അതുകൊണ്ടുതന്നെ 'ബോഡി ഷെയിമിങ്' എന്ന വാക്ക് ഇപ്പോള്‍ പലര്‍ക്കും പരിചിതവുമാണ്. വണ്ണം കൂടിയതിന്‍റെ പേരില്‍, മെലിഞ്ഞിരിക്കുന്നതിന്‍റെ പേരിൽ, നിറത്തിന്‍റെ പേരില്‍...തുടങ്ങി പലവിധകാരണത്തിന്‍റെ പേരിലാണ് പലരും ആളുകളുടെ പരിഹാസം (ridicule) നേരിടേണ്ടിവരുന്നത്. ഇത്തരത്തില്‍ ബോഡി ഷെയിമിങ് നേരിടുന്നവരുടെ കൂട്ടത്തില്‍ സാധാരണക്കാരും സെലിബ്രിറ്റികളുമുണ്ട്. 

അത്തരത്തില്‍ ഏറ്റവും ഒടുവില്‍ ബോഡി ഷെയിമിങ്ങിന് ഇരയായത് ബോളിവുഡ് നടൻ ഷാഹിദ് കപൂറിന്‍റെ ഭാര്യ മിറ രജ്പുത് (Mira Rajput) ആണ്. അടുത്തിടെ മിറ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രത്തിന്‍റെ പേരിലാണ് താരം ഇത്തരത്തില്‍ ട്രോളുകൾക്ക് ഇരയായത്. പിന്നാലെ ഇവര്‍ക്ക് ചുട്ട മുറപടി കൊടുക്കുകയും ചെയ്തു മിറ. 

മകനൊപ്പം പങ്കുവച്ച ചിത്രമാണ് ക്രൂരമായ ട്രോളുകൾക്ക് കാരണമായത്. ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാൻ താൽപര്യപ്പെടാത്ത മകൻ മിറയ്ക്ക് പുറകിൽ ഒളിച്ചു നിൽക്കുന്ന ചിത്രമായിരുന്നു അത്. നാണക്കാരനായ മകനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് ശീലമായി എന്നു പറഞ്ഞാണ് മിറ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 

View post on Instagram

എന്നാല്‍ ചിത്രം വൈറലായതോടെ എല്ലാവരുടെയും ശ്രദ്ധ പോയത് മിറയുടെ കാലുകളിലാണ്. മിറയുടെ പാദങ്ങള്‍ ഇരുണ്ടു കാണപ്പെട്ടതിന്റെ പേരിലായിരുന്നു ആളുകളുടെ വിമര്‍ശനം. 'പാദങ്ങൾക്കും ഫേഷ്യൽ ചെയ്യൂ', 'പാദങ്ങളിലും മേക്കപ്പിടൂ' തുടങ്ങിയ കമന്‍റുകളാണ് താരം നേരിട്ടത്. 

ട്രോളുകള്‍ അതിരുകടന്നപ്പോള്‍ താരം മറ്റൊരു ചിത്രവുമായി രംഗത്തെത്തി. 'എനിക്കൊപ്പം എല്ലായ്‌പ്പോഴും നിൽക്കുന്ന കൈകൾക്കും എന്നെ എപ്പോഴും പിന്തുണയ്ക്കുന്ന കാലുകൾക്കും എന്റെ വിരലുകൾക്കും ഞാൻ നന്ദി പറയുന്നു. കാരണം എനിക്ക് എപ്പോഴും അവയെ ആശ്രയിക്കാനാവും. കൂടാതെ തീർച്ചയായും അടിപതറാതെ നിർത്തുന്ന എന്‍റെ പാദങ്ങൾക്കും' - മിറ ചിത്രത്തോടൊപ്പം കുറിച്ചു. ഇതോടെ ധാരാളം പേരാണ് മിറയ്ക്ക് പിന്തുണയുമായെത്തിയത്. 

View post on Instagram

Also Read: ലെഹങ്കയോടൊപ്പവും ഹെന്ന ബ്ലൗസ്; വൈറലായ ആ യുവതിയെ കണ്ടെത്തി സൈബര്‍ ലോകം