പ്രകൃതിദത്ത സൗന്ദര്യസംരക്ഷണ രീതിയാണ് മിറ പിന്തുടരുന്നത്. താന്‍ ഉപയോഗിക്കുന്ന ഫേസ് പാക്കിനെ കുറിച്ചാണ് മിറ ആദ്യം പറയുന്നത്. 

ബോളിവുഡ് നടന്‍ ഷാഹിദ് കപൂറിന്‍റെ ഭാര്യ മിറ രജ്പുത്തിന് സോഷ്യല്‍ മീഡിയയില്‍ കൈനിറയെ ആരാധകരുണ്ട്. മിറ തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.

ഇപ്പോഴിതാ തന്‍റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് മിറ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് മിറ ഇക്കാര്യം പറയുന്നത്. പ്രകൃതിദത്ത സൗന്ദര്യസംരക്ഷണ രീതിയാണ് മിറ പിന്തുടരുന്നത്. താന്‍ ഉപയോഗിക്കുന്ന ഫേസ് പാക്കിനെ കുറിച്ചാണ് മിറ ആദ്യം പറയുന്നത്. 

മഞ്ഞള്‍, തേന്‍ എന്നിവ ചേര്‍ത്തുള്ള ഫേസ് പാക്കാണ് മിറ ഉപയോഗിക്കുന്നത്. ആന്‍റി ബാക്ടീരിയൽ ഗുണങ്ങളുള്ള ഈ കൂട്ട് മുഖത്തിന് പുതുമ ലഭിക്കാനും ചർമ്മം തിളങ്ങാനും സഹായിക്കുമെന്നും മിറ പറയുന്നു. 

അതുപോലെ തന്നെ ചെറുപ്പം മുതലെ തന്‍റെ അമ്മ മുഖം കഴുകാനായി പാല്‍ ഉപയോഗിക്കാറുണ്ടെന്നും താനും അത് പിന്തുടരുന്നു എന്നും മിറ കൂട്ടിച്ചേര്‍ത്തു. സൂര്യതാപം, ചർമ്മത്തിലെ വരൾച്ച തുടങ്ങിയവയ്ക്കുള്ള പ്രതിവിധിയാണിത്. അസംസ്കൃത പാലിൽ റോസ് വാട്ടർ കലർത്തിയ ശേഷം ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് മുഖത്ത് പുരട്ടുകയാണ് ചെയ്യുന്നത്. 

View post on Instagram

Also Read: 'അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി ഷാഹിദ് തയ്യാറാക്കിയ ഭക്ഷണം'; ചിത്രം പങ്കുവച്ച് ഭാര്യ...