തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ ശനിയാഴ്ച നടന്ന ചടങ്ങില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് മുഖ്യാതിഥിയായി. സ്റ്റേറ്റ് പൊലീസ് മീഡിയ സെന്‍ററിന്‍റെ ഫേസ് ബുക്ക് പേജില്‍ പരിപാടിയുടെ തത്സമയ സംപ്രേഷണം ഉണ്ടായിരുന്നു.

കള്ളനെ പിടിക്കലും കേസ് അന്വേഷിക്കലും മാത്രമല്ല, ശരീര സൗന്ദര്യത്തിന്റെ കാര്യത്തിലും ഏറെ ശ്രദ്ധ നല്‍കുന്നവരാണ് കേരള പൊലീസ്. ശരീര സൗന്ദര്യ മത്സരവും കേരള പൊലീസ് ഇത്തവണ സംഘടിപ്പിച്ചു. ഈ വര്‍ഷത്തെ മിസ്റ്റര്‍ കേരള പൊലീസ് 2022 ആയി ശ്രീജിത്ത് ബി. റ്റി.യെ തെരഞ്ഞെടുത്തു. കേരള പൊലീസ് സംഘടിപ്പിച്ച ശരീര സൗന്ദര്യ മത്സരത്തിലാണ് ശ്രീജിത്തിനെ തെരഞ്ഞെടുത്തത്. 

തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ ശനിയാഴ്ച വൈകിട്ട് ആറ് മണിക്ക് നടന്ന ചടങ്ങില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് മുഖ്യാതിഥിയായി. സ്റ്റേറ്റ് പൊലീസ് മീഡിയ സെന്‍ററിന്‍റെ ഫേസ് ബുക്ക് പേജില്‍ പരിപാടിയുടെ തത്സമയ സംപ്രേഷണവും ഉണ്ടായിരുന്നു. 10 ഇനങ്ങളിലായായായിരുന്നു കേരള പൊലീസിന്റെ ശരീര സൗന്ദര്യ മത്സരങ്ങള്‍ നടന്നത്. ഓരോ വിഭാഗത്തിലെയും മത്സരാര്‍ഥികള്‍ വേദിയില്‍ എത്തി തന്‍റെ ശരീര സൗന്ദര്യം പ്രകടിപ്പിച്ചു.

ഇതിന്‍റെ ഒരു വീഡിയോയും കേരള പൊലീസ് ട്വിറ്റര്‍ പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. 'കേരള പൊലീസ് ശരീരസൗന്ദര്യമത്സരം 2022 . മിസ്റ്റർ കേരള പോലീസ് 2022 ആയി ശ്രീജിത്ത് ബി.റ്റി. തിരഞ്ഞെടുക്കപ്പെട്ടു' - വീഡിയോ പങ്കുവച്ചു കേരള പൊലീസ് ട്വീറ്റ് ചെയ്തു.

Scroll to load tweet…

തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ നടന്ന മത്സരത്തിന്റെ വിളംബര ഉദ്ഘാടനം ഡി ജി പി അനില്‍ കാന്ത് പെരുമ്പറ കൊട്ടിയാണ് നിര്‍വഹിച്ചത്. കേരളാ പൊലീസ് വനിത ജിം ടീമിന്റെ തിരുവാതിരയും മറ്റു കലാപരിപാടികളും വേദിയില്‍ നടന്നു. 

Scroll to load tweet…

Also Read: വാമികയുടെ ചിത്രമെടുക്കാന്‍ ശ്രമിച്ചവരോട് ദേഷ്യപ്പെട്ട് അനുഷ്‌ക; വൈറലായി വീഡിയോ