പാരീസില്‍ നടന്ന 'വാലന്‍റിനോ സ്പ്രിംഗ് 2023' ഷോയ്ക്കിടെ മോഡലിന് കിട്ടിയ വൻ തിരിച്ചടിയാണ് വൈറലാകുന്നത്. ക്രിസ്റ്റിൻ മെക്മെനാമി എന്ന പ്രമുഖ മോഡലിനാണ് റാംപ് വാക്കിനിടെ കടുത്ത 'പണി' കിട്ടിയത്. 

ഫാഷൻ ഷോയ്ക്കിടെ മോഡലുകള്‍ക്ക് സംഭവിക്കുന്ന രസകരമായ അബദ്ധങ്ങളോ, അല്ലെങ്കില്‍ ചെറിയ പിഴവുകളോ എല്ലാം പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മിക്കവാറും റാംപില്‍ ലൈവ് ഷോയ്ക്കിടെ വീഴുകയോ, ചലനങ്ങളില്‍ പിഴവുപറ്റി ഷോ തന്നെ അബദ്ധമായിപ്പോവുകയോ എല്ലാം ചെയ്യുന്ന വീഡിയോകളാണ് അധികവും ഇത്തരത്തില്‍ വൈറലാകാറ്. 

ഇപ്പോഴിതാ പാരീസില്‍ നടന്ന 'വാലന്‍റിനോ സ്പ്രിംഗ് 2023' ഷോയ്ക്കിടെ മോഡലിന് കിട്ടിയ വൻ തിരിച്ചടിയാണ് വൈറലാകുന്നത്. ക്രിസ്റ്റിൻ മെക്മെനാമി എന്ന പ്രമുഖ മോഡലിനാണ് റാംപ് വാക്കിനിടെ കടുത്ത 'പണി' കിട്ടിയത്. 

മറ്റ് മോഡലുകള്‍ക്കൊപ്പം റാംപില്‍ പെര്‍ഫോം ചെയ്യുകയായിരുന്നു ഇവര്‍. ഇതിനിടെ ഇവര്‍ ധരിച്ചിരുന്ന ഷൂ പ്രശ്നം സൃഷ്ടിക്കുകയായിരുന്നു. ആദ്യം ക്രിസ്റ്റീൻ ഈ ഷൂ ശരിയാക്കാൻ ശ്രമിക്കുന്നുണ്ട്. ഇത് വീഡിയോയുടെ തുടക്കത്തില്‍ കാണാം. എന്നാല്‍ അതുകൊണ്ടും ഷൂ നേരെയിരിക്കുന്നില്ല. തുടര്‍ന്നും ക്രിസ്റ്റീൻ നടക്കാൻ തുടങ്ങിയതോടെ ഇവര്‍ ബാലൻസ് തെറ്റി വീഴുകയാണ്.

ഹൈ ഹീല്‍ ഷൂ ആണ് ക്രിസ്റ്റീൻ ധരിച്ചിരുന്നത്. അതിനാല്‍ തന്നെ ഇതില്‍ നിന്ന് മറിഞ്ഞുവീഴുമ്പോള്‍ സ്വാഭാവികമായും കാലിന് അല്‍പം വേദനയുണ്ടാകും. അതുകൊണ്ട് തന്നെ ക്രിസ്റ്റീൻ പെട്ടെന്ന് അസ്വസ്ഥയാവുകയും ദേഷ്യത്തോടെ ഷൂ അഴിച്ചുമാറ്റി കയ്യില്‍ പിടിക്കുകയും ചെയ്യുകയാണ്. ശേഷം നഗ്നപാദയായി ഇവര്‍ റാംപ് വാക്ക് പൂര്‍ത്തിയാക്കുന്നു.

അപ്പോഴും പക്ഷേ, ക്രിസ്റ്റീൻ നടക്കുന്നത് ശരിയാംവിധമല്ല എന്നാണ് വീഡിയോ കണ്ടവരെല്ലാം പറയുന്നത്. ഇവര്‍ക്ക് പാകമല്ലാത്ത ഷൂ നല്‍കി, ഇവരുടെ കാലുകളുടെ ഘടന തന്നെ പരിപാടിയുടെ നടത്തിപ്പുകാര്‍ മാറ്റിയെന്നും, ഇത്തരം പ്രവണതകള്‍ പലപ്പോഴായി വാലന്‍റീനോ ഷോകളില്‍ ഇങ്ങനെയുള്ള പിഴവുകള്‍ കാണാറുണ്ട്, ഇവര്‍ മോഡലുകളെയും കാഴ്ചക്കാരെയുമെല്ലാം ഒരുപോലെ അപമാനിക്കുകയാണെന്നുമെല്ലാം വീഡിയോ കണ്ടവര്‍ അഭിപ്രായമായി കമന്‍റുകളില്‍ കുറിച്ചിരിക്കുന്നു. 

വീഡിയോ കണ്ടുനോക്കൂ...

Scroll to load tweet…

Also Read:- റാംപിൽ മോഡലുകൾ വീഴുന്നു; പിന്നിലെ കാരണം പറഞ്ഞ് ഡിസൈനര്‍