Asianet News MalayalamAsianet News Malayalam

മെറ്റേണിറ്റി ഔട്ട്ഫിറ്റില്‍ തിളങ്ങി നേഹ ധൂപിയ; ചിത്രങ്ങള്‍

സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണ് നേഹ. തന്‍റെ ഓരോ വിശേഷങ്ങളും നേഹ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താരം ഇപ്പോള്‍. 

Mom to be Neha Dhupia in nude dress for photoshoot
Author
Thiruvananthapuram, First Published Sep 5, 2021, 10:42 PM IST

2003-ല്‍ പുറത്തിറങ്ങിയ 'ഖയാമത്‌ അണ്ടര്‍ ത്രെട്ട്' എന്ന ചിത്രത്തിലൂടെ സിനിമാ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ബോളിവുഡ് നടിയാണ് നേഹ ധൂപിയ.  ജൂലി, ഷീഷ തുടങ്ങിയ ചിത്രങ്ങളിലെ ഗ്ലാമര്‍ വേഷങ്ങളാണ് നേഹയെ കൂടുതല്‍ ശ്രദ്ധേയയാക്കിയത്. എന്നാല്‍ ഗ്ലാമര്‍ വേഷങ്ങളില്‍ മാത്രമൊതുങ്ങാതെ മിഥ്യ, ഹിന്ദി ഹിന്ദി മീഡിയം പോലുള്ള ചിത്രങ്ങളിലൂടെ വ്യത്യസ്ത വേഷങ്ങളും താരം ചെയ്തിരുന്നു. 

സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണ് നേഹ. തന്‍റെ ഓരോ വിശേഷങ്ങളും നേഹ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താരം ഇപ്പോള്‍. ബേബി ഷവറിന്‍റെ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Neha Dhupia (@nehadhupia)

 

ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  നൂഡ് പിങ്ക് നിറത്തിലുള്ള ഡ്രസ്സാണ് താരം ധരിച്ചത്. ഒപ്പം ധരിച്ച പ്രിന്‍റഡ് ഷ്രങ്കും താരത്തെ കൂടുതല്‍ സ്റ്റൈലിഷാക്കുന്നു. മെറ്റേണിറ്റി ഫാഷന്‍ സൂചിപ്പിക്കുന്ന വസ്ത്രം എന്നാണ് ഫാഷന്‍ ലോകത്തിന്‍റെ അഭിപ്രായം. ചിത്രങ്ങള്‍ നേഹ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

Also Read: 1.7 ലക്ഷം രൂപയുടെ മെറ്റാലിക് ഗൗണില്‍ തിളങ്ങി മലൈക അറോറ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios