രണ്ടുവയസ്സുകാരിയായ മകൾ മെഹറിന് കൂട്ടുവരാൻ പോകുന്ന വിവരം നേഹ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ബേബി ഷവറിന്‍റെ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു.

രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് നടി നേഹ ധൂപിയ (Neha Dhupia). സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ താരം, തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. രണ്ടുവയസ്സുകാരിയായ മകൾ മെഹറിന് കൂട്ടുവരാൻ പോകുന്ന വിവരം നേഹ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ (social media) പങ്കുവച്ചത്. ബേബി ഷവറിന്‍റെ (baby shower) ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. 

ഇപ്പോഴിതാ മേക്കപ്പില്ലാതെ തന്റെ മുഖം എങ്ങനെയാണെന്ന് ആരാധകരുമായി പങ്കുവയ്ക്കുകയാണ് നേഹ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നേഹ 'നോ മേക്കപ്പ്' (no makeup) ചിത്രങ്ങള്‍ പങ്കുവച്ചത്. നിറവയറില്‍ കിടക്കുന്ന തന്‍റെ സെല്‍ഫി ചിത്രങ്ങളാണ് നേഹ പങ്കുവച്ചത്.

View post on Instagram

 #nomakeup , #lovetheskinyouarein തുടങ്ങിയ ഹാഷ്ടാഗുകളും താരം കുറിച്ചിട്ടുണ്ട്. അടുത്തിടെ പൂളിലെ ഭംഗി ആസ്വദിക്കുന്ന ചിത്രങ്ങളും നേഹ പങ്കുവച്ചിരുന്നു. രണ്ടാമത്തെ ​ഗർഭകാലത്തിന്‍റെ അനുഭവങ്ങളും അടുത്തിടെ ഒരു അഭിമുഖത്തില്‍ താരം പങ്കുവച്ചിരുന്നു. ദിവസവും രാവിലെ എഴുന്നേല്‍ക്കുന്നത് തന്നെ ഛർദിയോടെയാണ്. അതില്ലാതെ എഴുന്നേൽക്കുന്ന ദിവസം എന്തോ പ്രശ്നമുണ്ടെന്നാണ് തോന്നാറുള്ളതെന്നാണ് നേഹ പറയുന്നത്. 

View post on Instagram

അതേസമയം, ഗര്‍ഭിണിയായതിന്‍റെ പേരില്‍ പല പ്രൊജക്റ്റുകളിൽ നിന്നും മാറ്റി നിർത്തുന്ന അനുഭവമുണ്ടായെന്നും നേഹ പറയുന്നു. ​ഗർഭിണിയായതുകൊണ്ട് വിശ്രമം വേണമെന്നും മാറിനിൽക്കണമെന്നുമാണ് പലരുടെയും ഉപദ്ദേശം. എന്നാല്‍ ഗർഭിണിയാണെന്നു പറഞ്ഞ് ഏതെങ്കിലും പൊലീസ് ഉദ്യോ​ഗസ്ഥ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ടോ എന്നും നേഹ ചോദിക്കുന്നു. 

ആദ്യത്തെ കുഞ്ഞ് ജനിച്ച സമയത്തും മാതൃത്വത്തിന്റെ മഹത്വം സൂചിപ്പിക്കുന്ന നിരവധി പോസ്റ്റുകള്‍ താരം പങ്കുവച്ചിരുന്നു. അന്ന് മകളെ മുലയൂട്ടുന്ന ഒരു ചിത്രം നേഹ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത് വലിയ ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു. മുലയൂട്ടന്നത് ഒരു സാധാരണകാര്യമാണെന്നും പുതിയ അമ്മമാര്‍ക്കും മാതാപിതാക്കള്‍ക്കും വലിയ പിന്തുണ നൽകേണ്ടത് ആവശ്യമാണെന്നും തിരിച്ചറിയുക എന്നുമാണ് നേഹ അന്ന് പറഞ്ഞത്. 

View post on Instagram

Also Read: സ്ത്രീകള്‍ക്കിടയില്‍ തരംഗമായി സമീറ റെഡ്ഢിയുടെ 'നോ മേക്കപ്പ്' വീഡിയോ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona