നടുറോഡില്‍ പാമ്പിനെ നേരിടുന്ന കീരിയുടെ വീഡിയോ വീണ്ടും വൈറലാകുന്നു. ഐഎഫ്എസ് ഓഫീസര്‍ സുശാന്ത് നന്ദയാണ് വീഡിയോ വീണ്ടും ഷെയര്‍ ചെയ്തത്. ഇതോടെ ഇത് സോഷ്യല്‍മീഡിയയില്‍ ഒരിക്കല്‍ കൂടി ചര്‍ച്ചയാവുകയാണ്. 

''മറ്റ് മൃഗങ്ങള്‍ക്കൊന്നും ഒരു മൂര്‍ഖന്റെ മുമ്പില്‍ ഇങ്ങനെ ഞെളിഞ്ഞ് നില്‍ക്കാനാവില്ല, കീരികള്‍ക്ക് അതിനുള്ള സൂത്രമറിയാം'' - വീഡിയോ പങ്കുവച്ച് സുശാന്ത് നന്ദ കുറിച്ചു. പഠനങ്ങള്‍ പറയുന്നത് കീരിയുടെ ശരീരത്തിലെ പ്രത്യേകത കാരണം അവയ്ക്ക് ഏല്‍ക്കില്ലെന്നാണ്. 

ആയിരക്കണക്കിന് പേരാണ് ഇതുവര വീഡിയോ കണ്ടത്. നിരവധി രസകരമായ കമന്റുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷം മുമ്പാണ് ഈ വീഡിയോ ആദ്യമായി ഇന്റര്‌നെറ്റില്‍ വൈറലായത്.