Asianet News MalayalamAsianet News Malayalam

'പത്ത് വര്‍ഷത്തോളമായി ഉയര്‍ത്തിയ കൈ താഴ്ത്തിയിട്ട്'; വിചിത്രമായ സംഭവം

ശിവഭക്തി മൂലം തന്‍റെ കൈ ശിവന് സമര്‍പ്പിച്ചുവെന്നായിരുന്നു സദു അമര്‍ ഭാരതി അന്ന് പ്രതികരിച്ചത്. വിവാഹിതനും കുട്ടികളുള്ളയാളുമാണ് സദു അമര്‍ ഭാരതി. എന്നാല്‍ ഈ ബന്ധങ്ങളെല്ലാം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ചതാണ്.

monk claims that he keeps his raised hand still for 10 years
Author
First Published Sep 26, 2022, 10:41 PM IST

പലപ്പോഴും അസാധാരണമായ, നമ്മെ അമ്പരപ്പിക്കുന്ന പല സംഭവങ്ങളും വാര്‍ത്തകളിലൂടെ കാണുകയോ വായിക്കുകയോ ചെയ്യാറുണ്ട്, അല്ലേ? ഇപ്പോഴിതാ ഒരു മാധ്യമപ്രവര്‍ത്തകനുമായി സംസാരിക്കുന്ന സന്യാസിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയാണ്. 

ഒരു വര്‍ഷം മുമ്പ് ഒരു സന്യാസിയെ കുറിച്ചുള്ള സമാനമായ വാര്‍ത്ത വലിയ രീതിയില്‍ പ്രചരിക്കപ്പെട്ടിരുന്നു. നാല്‍പത്തിയഞ്ച് വര്‍ഷത്തോളമായി ഒരു കൈ ഉയര്‍ത്തിയ നിലയില്‍ ജീവിക്കുന്നയാളെന്ന രീതിയിലാണ് സദു അമര്‍ ഭാരതി എന്ന സന്യാസിയെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നത്.

ശിവഭക്തി മൂലം തന്‍റെ കൈ ശിവന് സമര്‍പ്പിച്ചുവെന്നായിരുന്നു സദു അമര്‍ ഭാരതി അന്ന് പ്രതികരിച്ചത്. വിവാഹിതനും കുട്ടികളുള്ളയാളുമാണ് സദു അമര്‍ ഭാരതി. എന്നാല്‍ ഈ ബന്ധങ്ങളെല്ലാം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ചതാണ്. എഴുപതുകളില്‍ സന്യാസം സ്വീകരിച്ച സമയത്ത് തന്നെ വലതുകൈ ശിവഭക്തിയുടെ പ്രതീകമായി സമര്‍പ്പണം ചെയ്തുവെന്നാണ് ഇദ്ദേഹം അറിയിച്ചിരുന്നത്. 

ആദ്യത്തെ രണ്ട് വര്‍ഷം അസഹനീയമായ വേദനയായിരുന്നുവത്രേ കയ്യിന്. എന്നാല്‍ പിന്നീട് ഈ കയ്യില്‍ തൊടുന്നതോ മറ്റോ ഒന്നും അറിയാതെയായി. നാല്‍പത്തിയഞ്ച് വര്‍ഷം ഈ രീതിയില്‍ ജീവിച്ചുവെന്നാണിദ്ദേഹം അറിയിച്ചിരുന്നത്. ഉയര്‍ന്നിരിക്കുന്ന കൈ താഴ്ത്താനും ഇനി സാധിക്കാത്ത വിധം മാറിയിരുന്നു. 

ഇതേ രീതിയില്‍ പത്ത് വര്‍ഷത്തോളമായി ഒരു കൈ ഉയര്‍ത്തി ജീവിക്കുന്നതായി അവകാശപ്പെട്ട് മറ്റൊരു സന്യാസി കൂടി ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുകയാണ്. ഇദ്ദേഹത്തിന്‍റെ പേരോ സ്ഥലമോ ഒന്നും വ്യക്തമല്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഇംഗ്ലീഷില്‍ സംസാരിക്കുന്ന മാധ്യമപ്രവര്‍ത്തകനുമായി ഇദ്ദേഹം പങ്കുവച്ച വിവരങ്ങളാണ് വാര്‍ത്തകള്‍ക്ക് അടിസ്ഥാനമായിരിക്കുന്നത്. 

ശിവഭക്തി തന്നെയാണ് തന്നെയും ഇതിന് പ്രേരിപ്പിച്ചതെന്നാണ് ഇദ്ദേഹവും പറയുന്നത്. ഭാവിയെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഈ നിമിഷത്തെ കുറിച്ച് ചിന്തിക്കുന്നയാളാണ് ഇദ്ദേഹമെന്നും ഒന്നും തീരുമാനങ്ങളായിരുന്നില്ലെന്നും വീഡിയോയില്‍ പറയുന്നുണ്ട്. സദു അമര്‍ ഭാരതിയെ പോലെ തന്നെ ഈ കൈ താഴ്ത്താൻ സാധിക്കില്ലെന്നും, തൊടുന്നതടക്കമുള്ള ഒരു സെൻസും കയ്യിലനുഭവപ്പെടില്ലെന്നും ഇദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്. 

ഏതായാലും അറിയപ്പെടാത്ത സന്യാസിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലാണ് പങ്കുവയ്ക്കപ്പെടുന്നത്. നിരവധി പേരാണ് ഇതില്‍ അതിശയം പ്രകടിപ്പിക്കുന്നത്. എന്നാല്‍ വീഡിയോയുടെ ആധികാരികത സംബന്ധിച്ചോ മറ്റ് വിവരങ്ങളോ ഒന്നും ലഭ്യമായിട്ടില്ല. 

 

Also Read:- ഉയരം ആറടിയിലധികമാക്കാൻ ശസ്ത്രക്രിയ; ഒടുവിൽ വലിയ തുകയ്ക്ക് കടക്കാരനായി ഒരാള്‍

Follow Us:
Download App:
  • android
  • ios