കുരങ്ങന് ചുറ്റും ആളുകള്‍ കൂടിനില്‍ക്കുന്നതും വീഡിയോയില്‍ കാണാം.  മുന്നില്‍ വച്ചിരിക്കുന്ന വലിയ പാത്രത്തിലെ വെള്ളത്തില്‍ പ്ലേറ്റ് കഴുകുകയാണ് കുരങ്ങന്‍. 

ഏറ്റവും രസകരമായ പെരുമാറ്റമുള്ള മൃഗമേത് എന്ന് ചോദിച്ചാല്‍ കുരങ്ങനെന്നാവും ഉത്തരം. മനുഷ്യര്‍ ചെയ്യുന്ന പല കാര്യങ്ങളും നോക്കിയും കണ്ടും അതുപോലെ ചെയ്യാറുമുണ്ട് പലപ്പോഴും ഈ വിരുതന്മാര്‍. കുരങ്ങന്മാരുടെ പലതരം വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. തിരക്കിട്ട് പാത്രങ്ങള്‍ കഴുകുന്ന ഒരു കുരങ്ങനാണ് വീഡിയോയിലുള്ളത്. ഒരു ചായക്കടയില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. എന്നാൽ, ഉടമ കുരങ്ങനെ കൊണ്ട് ഇങ്ങനെ പണി ചെയ്യിക്കുകയാണോ, അത് മൃ​ഗങ്ങളോട് കാണിക്കുന്ന ക്രൂരതയല്ലേ എന്ന് അഭിപ്രായമുള്ളവരും കുറവല്ല.

വീഡിയോയില്‍ ഒരു കുരങ്ങന്‍ പാത്രം കഴുകുന്നതാണ് കാണാവുന്നത്. Ghantaa എന്ന പേജില്‍ നിന്നുമാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. എല്ലാവരും നന്നായി അധ്വാനിക്കണം എന്നാണ് കാപ്ഷന്‍ നല്‍കിയിരിക്കുന്നത്. കുരങ്ങന് ചുറ്റും ആളുകള്‍ കൂടിനില്‍ക്കുന്നതും വീഡിയോയില്‍ കാണാം. മുന്നില്‍ വച്ചിരിക്കുന്ന വലിയ പാത്രത്തിലെ വെള്ളത്തില്‍ പ്ലേറ്റ് കഴുകുകയാണ് കുരങ്ങന്‍. കഴുകിയത് ശരിയായോ എന്ന് അറിയാനാണ് എന്ന് തോന്നുന്നു ശ്രദ്ധയോടെ അടുത്ത് പിടിച്ച് നോക്കുന്നുമുണ്ട്. 

രണ്ടരലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. പലരും വീഡിയോ രസകരം എന്ന് എഴുതിയിട്ടുണ്ട്. എന്നാല്‍, ഇത് മൃഗങ്ങളെ ഉപദ്രവിക്കുന്നതരം വീഡിയോ ആണ് എന്നും അത്തരം വീഡിയോ ദയവായി രസകരമെന്ന് പറഞ്ഞ് ഷെയര്‍ ചെയ്യാതിരിക്കൂ എന്നും പലരും ഗൌരവത്തോടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. 

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona