Asianet News MalayalamAsianet News Malayalam

'ഒരുപാട് സ്നേഹവും സന്തോഷവും മനസില്‍ നിറയ്ക്കുന്ന രംഗം'; വീഡിയോ വൈറലാകുന്നു

ചില ദൃശ്യങ്ങള്‍ നമ്മെ ഒരുപാട് സ്വാധീനിക്കും. ഹൃദയം തൊടുന്നതായി തോന്നുന്ന അത്തരമൊരു ദൃശ്യമാണിനി പങ്കുവയ്ക്കുന്നത്. അമ്മമാരുടെ സ്നേഹവും കരുതലും മാതൃത്വവുമെല്ലാം എല്ലാക്കാലവും വാഴ്ത്തിപ്പാടപ്പെട്ടിട്ടുള്ളതാണ്. അതൊരു ജൈവികമായ അനുഭവം തന്നെയാണ്. ഒരുപക്ഷേ പെട്ടെന്നൊരാള്‍ക്ക് വിട്ടുകളയാൻ സാധിക്കാത്തൊരു കണ്ണി പോലെ. 

mother carrying her daughter on shoulders while walking in rain
Author
First Published Nov 27, 2022, 10:28 PM IST

നിത്യവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ നമ്മുടെ വിരല്‍ത്തുമ്പിലൂടെയും കണ്‍മുന്നിലൂടെയും കടന്നുപോകുന്നു. ഇവയില്‍ മിക്കതും പക്ഷേ കാണുന്നു എന്നല്ലാതെ നമ്മുടെ മനസില്‍ തങ്ങിനില്‍ക്കുന്നതോ നമ്മെ വൈകാരികമായി തൊടുന്നതോ ആകണമെന്നില്ല.

എന്നാല്‍ ചില ദൃശ്യങ്ങള്‍ നമ്മെ ഒരുപാട് സ്വാധീനിക്കും. ഹൃദയം തൊടുന്നതായി തോന്നുന്ന അത്തരമൊരു ദൃശ്യമാണിനി പങ്കുവയ്ക്കുന്നത്. അമ്മമാരുടെ സ്നേഹവും കരുതലും മാതൃത്വവുമെല്ലാം എല്ലാക്കാലവും വാഴ്ത്തിപ്പാടപ്പെട്ടിട്ടുള്ളതാണ്. അതൊരു ജൈവികമായ അനുഭവം തന്നെയാണ്. ഒരുപക്ഷേ പെട്ടെന്നൊരാള്‍ക്ക് വിട്ടുകളയാൻ സാധിക്കാത്തൊരു കണ്ണി പോലെ. 

അമ്മമാര്‍ മക്കളുടെ സന്തോഷത്തിനും സുരക്ഷയ്ക്കും വേണ്ടി തങ്ങളുടേതായ പല ഇഷ്ടങ്ങളും സൗകര്യങ്ങളും മാറ്റിവയ്ക്കാറുണ്ട്. കാരണം കുട്ടികളുടെ മുഖത്ത് ചിരി നിറയുമ്പോഴാണ് അവരുടെ ആ നിമിഷം സാര്‍ത്ഥകമാകുന്നത്. ആ ഒരു ചിരിക്ക് വേണ്ടി എത്രയോ ദുരിതം അവര്‍ അനുഭവിക്കുന്നുണ്ടാകാം. 

ഈ വീഡിയോയും അതുപോലെ ഒരമ്മയെ ആണ് കാണിച്ചുതരുന്നത്. മഴയത്ത് തന്‍റെ കുഞ്ഞിനെ തോളിലിരുത്തി അവളുടെ കയ്യില്‍ കുടയും പിടിച്ച് ഇരുവരും നനയാതെ നടന്നുപോകുന്നതാണ് രംഗം. കുട്ടി സ്കൂളില്‍ നിന്ന് വരികയാണെന്നത് വ്യക്തം. യൂണിഫോമും ബാഗും ഷൂവുമെല്ലാം അണിഞ്ഞിട്ടുണ്ട്.  ബാഗടക്കമാണ് അവളെ അമ്മ തോളില്‍ താങ്ങിയിരിക്കുന്നത്.

ഇതില്‍ ഏറെ ആകര്‍ഷകമായി തോന്നുന്ന മറ്റൊന്നുണ്ട്. അമ്മയും മകളും ഏറെ സന്തോഷത്തോടെ ചിരിച്ച് സംസാരിച്ച് ഉല്ലസിച്ചാണ് നടക്കുന്നത്. ഒറ്റക്കാഴ്ചയില്‍ സുഹൃത്തുക്കളെ പോലെ. മാത്രമല്ല, ചെരുപ്പ് പോലും ധരിക്കാതെയാണ് മെറ്റലും മറ്റും ചിതറിക്കിടക്കുന്ന റോഡിലൂടെ ഈ സ്ത്രീ നടക്കുന്നത്. ഇവരുടെ ജീവിതത്തോടുള്ള സമീപനം ഒരുപാട് പ്രചോദിപ്പിക്കുന്നുവെന്നും ഏറെ പേര്‍ കുറിച്ചിരിക്കുന്നു.

പതിനായിരക്കണക്കിന് പേരാണ് ഒരൊറ്റ ദിവസം കൊണ്ട് ട്വിറ്ററില്‍ ഈ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്യുന്നു. സന്തോഷവും സ്നേഹവും കൊണ്ട് മനസ് നിറയുന്നു എന്നാണ് മിക്കവരും വീഡിയോ കണ്ട് പ്രതികരണമായി അറിയിച്ചിരിക്കുന്നത്.

ഹൃദ്യമായ വീഡിയോ കണ്ടുനോക്കൂ...

 

Also Read:- കുഞ്ഞിനെ 'ക്യൂട്ട്' ആയി പറ്റിക്കുന്ന അമ്മ; രസകരമായ വീഡിയോ കണ്ടുനോക്കൂ...

Follow Us:
Download App:
  • android
  • ios