തനിക്ക് വേദനിക്കുന്നു എന്ന് കുട്ടി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഇനി നിനക്ക് രണ്ട് പുരികം ഉണ്ടെന്നാണ് ഇതിന് മറുപടിയായി അമ്മ പറഞ്ഞത്. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 

മൂന്ന് വയസ് മാത്രം പ്രായമുള്ള മകളുടെ കൂട്ടുപുരികം വാക്സ് ചെയ്ത അമ്മയ്ക്ക് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. ടെക്സസില്‍ നിന്നുള്ള 31-കാരിയായ ലേ ഗ്രേസിയ എന്ന യുവതിയാണ് തന്‍റെ മൂന്ന് വയസുകാരി ആയ മകളുടെ പുരികം വാക്സ് ചെയ്തതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

തനിക്ക് വേദനിക്കുന്നു എന്ന് കുട്ടി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഇനി നിനക്ക് രണ്ട് പുരികം ഉണ്ടെന്നാണ് ഇതിന് മറുപടിയായി അമ്മ പറഞ്ഞത്. ട്വിറ്ററിലൂടെ ആണ് ഈ ടിക് ടോക് വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നത്. അതേസമയം വീഡിയോ വൈറലായതോടെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. 

ഒരു മൂന്ന് വയസുകാരിക്ക് ഇതിന്‍റെ ആവശ്യമുണ്ടോ എന്നാണ് പലരും ചോദിക്കുന്നത്. കുഞ്ഞിന്‍റെ മനസ്സിലേയക്ക് ഇത്തരം കാര്യങ്ങള്‍ കുത്തിവയ്ക്കരുതെന്നും പലരും കമന്‍റ് ചെയ്തു. അതേസമയം തന്നെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയും ഗ്രേസിയ വീഡിയോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്. 

'ഞാന്‍ ഇതൊന്നും കാര്യമാക്കുന്നില്ല, നിങ്ങള്‍ എന്നെ ഒരു ചീത്ത അമ്മ എന്ന വിളിക്കുന്നതില്‍ എനിക്ക് കുഴപ്പമില്ല. പക്ഷേ എന്‍റെ മാതാപിതാക്കളെ പോലെ എന്‍റെ മൂന്നുവയസുകാരിയെ കൂട്ടുപുരികവുമായി നടന്ന് മറ്റുള്ളവരുടെ കളിയാക്കലുകള്‍ ഏറ്റുവാങ്ങാന്‍ ഞാന്‍ സമ്മതിക്കില്ല'- എന്നാണ് ഗ്രേസിയ കുറിച്ചിരിക്കുന്നത്. ഗ്രേസിയെ പിന്തുണച്ചും സമാന അനുഭവങ്ങള്‍ പങ്കുവച്ചും ചിലര്‍ രംഗത്തെത്തുകയും ചെയ്തു.

ഇപ്പോള്‍ വേദനിക്കുന്നു എന്നു പറഞ്ഞാലും വലുതാകുമ്പോള്‍ അവള്‍ നിങ്ങളോട് നന്ദി പറയുമെന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്. അതേസമയം, ഇപ്പോഴെ വേണ്ടായിരുന്നു, അതിന് സമയമുണ്ടെന്നും ചിലര്‍ ഉപദ്ദേശം നല്‍കുകയും ചെയ്തു. വീട്ടില്‍ നടത്തുന്ന ഇത്തരം പരീക്ഷണങ്ങളെ വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തി. ബ്യൂട്ടി പാര്‍ലറുകളില്‍ പോയി വാക്സ് ചെയ്യുന്നതല്ലേ കുറച്ചു കൂടി നല്ലത് എന്നാണ് ചിലരുടെ വാദം. എന്തായാലും സംഭവം സൈബര്‍ ലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്. 

Scroll to load tweet…

Also Read: കീമോ കഴിഞ്ഞ പ്രിയപ്പെട്ടവള്‍ക്ക് സ്വപ്നയാത്രയൊരുക്കി കാമുകന്‍; വൈറലായി വീഡിയോ