ലോക്ക്ഡൗണ്‍ ആയതോടെ തലമുടി വെട്ടാന്‍ പോലും പറ്റാതെ പെട്ടുപോയ അവസ്ഥയിലാണ് പലരും. എന്നാല്‍ ഈ ലോക്ക്ഡൗണ്‍ കാലത്ത്  'മൊട്ടത്തല'കളുടെ എണ്ണവും കൂടി തുടങ്ങി. ബാർബർ ഷോപ്പുകൾ അടച്ചത്തോടെ മുടിവെട്ടാൻ പറ്റാതെ പോയവരാണ് മൊട്ടയടിക്കാന്‍ തീരുമാനിച്ചത്. സംഭവം ഒരു ചലഞ്ചായി മാറിയിട്ടുണ്ട്. ഇതോടെ 'മൊട്ടത്തല'കളുടെ ഒരു ഗ്രൂപ്പും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

ഗൾഫ് രാജ്യങ്ങളിലുള്ള മലയാളികളുടെ നേതൃത്വത്തിലാണ് മൊട്ടത്തല ഗ്രൂപ്പ് രൂപം കൊണ്ടത്. സ്വന്തം മൊട്ടത്തല അവതരിപ്പിക്കുക, മൊട്ടത്തലകൾക്കു വേണ്ടി ശബ്ദമുയർത്തുക, മൊട്ടയടിക്കാൻ പ്രോത്സാഹനം നല്‍കുക എന്നിവയാണ് ഗ്രൂപ്പിന്‍റെ പ്രധാന പരിപാടികള്‍. 

വർഷങ്ങളായി മൊട്ട സ്റ്റൈലിൽ തിളങ്ങുന്നവർ മുതൽ ഗ്രൂപ്പിന്റെ പ്രചോദനം കൊണ്ട് മൊട്ടയടിച്ചവര്‍ വരെ ഈ ഗ്രൂപ്പിലുണ്ട്. അല്കസി ജോർജ്, ബാബു.കെ.കുരിയൻ, പ്രിനോ വൽസൻ എന്നീ പ്രവാസി മലയാളികളാണ് ഗ്രൂപ്പിന് തുടക്കം കുറിച്ചത്. ലോക്ക്ഡൗണ്‍ ആയതുകൊണ്ട്  നിരവധി പേര്‍ തല മൊട്ടയടിക്കുന്നുണ്ട് എന്നും ഇവര്‍ പറയുന്നു.