വസ്ത്രധാരണത്തിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും മുന്നിലാണ് ബോളിവുഡ് താരങ്ങള്‍. അവര്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ എല്ലാം ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകാറുമുണ്ട്. അത്തരത്തില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ മിടുക്കിയാണ്  നടി മൗനി റോയി. 

മൗനി അടുത്തിടെ ധരിച്ച വസ്ത്രവും ഫാഷന്‍ പ്രേമികളുടെ കയ്യടിനേടി കഴിഞ്ഞു. കറുപ്പ് ഗൗണില്‍ മൗനി റോയ് വളരെയധികം സെക്സിയായിരിക്കുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. സ്ലിറ്റുള്ള  നെറ്റ് ഗൗണാണ് മൗനി ധരിച്ചത്.

 

ഗൗണില്‍ ഹോട്ടായി നില്‍ക്കുന്ന ചിത്രങ്ങള്‍ മൗനി റോയ് തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. Deme By Gabriellaയുടെയാണ് ഈ വസ്ത്രം.  18,500 രൂപയാണ് ഇതിന്‍റെ വില.