Asianet News MalayalamAsianet News Malayalam

പ്രശസ്ത മോഡല്‍ ഹാലിമ അദെന്‍ ഫാഷന്‍ ലോകം ഉപേക്ഷിച്ചു

മോഡലിങ് കരിയര്‍ അവസാനിപ്പിക്കുന്നതായി പ്രശസ്ത സൊമാലിയൻ അമേരിക്കൻ  മോഡല്‍ ഹാലിമ അദെന്‍. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ഹാലിമ  ഇക്കാര്യം പറഞ്ഞത്.

Muslim Supermodel Halima Aden Quits Fashion Industry
Author
Thiruvananthapuram, First Published Dec 8, 2020, 4:09 PM IST

മോഡലിങ് കരിയര്‍ അവസാനിപ്പിക്കുന്നതായി പ്രശസ്ത സൊമാലിയൻ അമേരിക്കൻ മോഡല്‍ ഹാലിമ അദെന്‍. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ഹാലിമ  ഇക്കാര്യം പറഞ്ഞത്. തന്റെ മത വിശ്വാസത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നു എന്ന കാരണത്താലാണ് ഈ തീരുമാനമെന്നും 23കാരിയായ  ഹാലിമ പറയുന്നു.

 ഫാഷന്‍ ലോകത്ത് തനിക്ക് അടുപ്പമുണ്ടായിരുന്നവരുമായുള്ള ബന്ധം നഷ്ടമായതായി തോന്നുന്നുവെന്നും ചുറ്റുമുള്ളവരുമായി പൊരുത്തപ്പെടാന്‍ താന്‍ വളരെയധികം സമ്മര്‍ദ്ദം അനുഭവിക്കുന്നുവെന്നും ഫോട്ടോഷൂട്ടുകള്‍ ബുദ്ധിമുട്ടായി തോന്നുന്നുവെന്നും അവര്‍ പറയുന്നു.

കൊവിഡ് പ്രതിസന്ധിയിലെ ഇടവേള തന്‍റെ കണ്ണ് തുറപ്പിച്ചതായും തന്‍റെ ഹിജാബ് മോഡല്‍ യാത്രയില്‍ എവിടെയാണ് തെറ്റ് പറ്റിയതെന്ന് തിരിച്ചറിഞ്ഞതായും ഹാലിമ പറഞ്ഞു. തനിക്ക് വേണ്ടി മാത്രമല്ല, ഫാഷന്‍ ലോകത്ത് ആത്മാവ് നഷ്ടപ്പെട്ട എല്ലാവര്‍ക്കും വേണ്ടിയാണ് താനിപ്പോള്‍ നിലപാട് പ്രഖ്യാപിക്കുന്നതെന്ന് ഹാലിമ പറഞ്ഞു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Halima Somali (@halima)

 

കെനിയയിലെ അഭയാര്‍ഥി ക്യാമ്പില്‍ ജനിച്ച ഹാലിമ ഏഴാം വയസ്സില്‍ അമേരിക്കയിലേയ്ക്ക് കുടിയേറുകയായിരുന്നു. 2016ല്‍ ഹിജാബ് ധരിച്ച ആദ്യ വനിതാ മോഡല്‍ എന്ന നിലയിലാണ് ഹാലിമ വാര്‍ത്തകളില്‍ ഇടം നേടിയത്. പിന്നീട് ബ്രിട്ടീഷ് വോഗിന്‍റെ കവര്‍ ഫോട്ടോയില്‍ സ്ഥാനം പിടിച്ച ഹാലിമ  ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിലും പങ്കെടുത്തു.

Also Read: പച്ച ഷറാറയില്‍ അതിമനോഹരി; ചിത്രങ്ങള്‍ പങ്കുവച്ച് സന ഖാൻ...

Follow Us:
Download App:
  • android
  • ios