മുൻ ബിഗ് ബോസ് മത്സരാർത്ഥിയും മോഡലും നടിയുമായ സന ഖാൻ അടുത്തിടെയാണ് വിവാഹിതയായത്. ഗുജറാത്തിലെ സൂറത്ത് സ്വദേശി മുഫ്തി അനസ് സെയ്ദ് ആണ് വരൻ. സിനിമാ മേഖല പൂര്‍ണമായും ഉപേക്ഷിച്ച് ആത്മീയ പാത സ്വീകരിക്കുന്നതായി സന ഖാന്‍ കഴിഞ്ഞ മാസം നടത്തിയ പ്രസ്താവനയും ശേഷം താരത്തിന്‍റെ വിവാഹവും വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. 

ഇപ്പോഴിതാ താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. പച്ചനിറത്തിലുള്ള ഷറാറ സെറ്റ് ആയിരുന്നു വേഷം. പച്ചയില്‍ ഗോൾഡൻ എംബ്രോയ്ഡറി മനോഹാരിതയും കൂടിച്ചേരുന്നതാണ് ഈ ഷറാറ. അതിനോട് ചേരുന്ന ഹെവി ആഭരണങ്ങളാണ് ആക്സസറൈസ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രങ്ങള്‍ സന തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 

നവംബർ 20ന് ആയിരുന്നു സന ഖാന്റെയും മുഫ്തി അനസ് സെയ്ദിന്റെയും വിവാഹം. പരമ്പരാഗത ശൈലിയിലുള്ള ചുവപ്പ്- ഗോൾഡൻ ലെഹങ്കയിൽ അതിസുന്ദരി ആയാണ് സന വിവാഹദിനത്തിൽ ഒരുങ്ങിയത്. ലെഹങ്കയുടെയും ദുപ്പട്ടയുടെയും ബോർഡറില്‍ വരുന്ന എംബ്രോയ്ഡറി ആണ് ഹൈലൈറ്റ്. 

 

കൊറിയോഗ്രഫർ മെൽവിൻ ലൂയിസുമായുള്ള ബന്ധം ഈ വർഷം തുടക്കത്തിലാണ് സന അവസാനിപ്പിച്ചത്. മെൽവിൻ ഗാർഹിക പീഡനം നടത്തിയെന്ന് സന ആരോപിച്ചിരുന്നു. സൽമാൻ ഖാൻ നായകനായ ജയ്ഹോയാണ് സനയുടെ ശ്രദ്ധേയ ചിത്രം.

 

Also Read:സന ഖാന്‍ വിവാഹിതയായി, വരന്‍ ഗുജറാത്ത് സ്വദേശി...