ഗപ്പി സിനിമയിൽ ആമിനയായി എത്തി മലയാളിപ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താരമാണ് നന്ദന വര്‍മ്മ. ഇപ്പോഴിതാ നന്ദനയുടെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. തന്‍റേതായ ഫാഷൻ സങ്കല്‍പ്പങ്ങളാണ് ആണ് നന്ദന ഇതിലൂടെ സൂചിപ്പിക്കുന്നത്.

നാടന്‍ വസ്ത്രവും സ്റ്റൈലന്‍ വസ്ത്രങ്ങളും ഒരുപോലെ ധരിച്ചാണ് നന്ദന ഫോട്ടോഷൂട്ടില്‍ തിളങ്ങിയത്. മഞ്ഞ നിറത്തിലുളള സ്കേര്‍ട്ടും ടോപ്പും , പലാസോയും കോപ്പ് ടോപ്പും, ഗൌണിലുമൊക്കെ താരം തന്‍റെ ഫാഷന്‍ ഇഷ്ടങ്ങളെ എന്തൊക്കെയാണെന്ന് പറഞ്ഞുവെച്ചു. 

സൂപ്പർഹിറ്റ് ചിത്രമായ അഞ്ചാം പാതിരയിലാണ് നന്ദന അവസാനമായി അഭിനയിച്ചത്. സുവീരൻ സംവിധാനം ചെയ്ത മഴയത്ത്, സൺഡേ ഹോളിഡേ, ആകാശമിഠായി എന്നിവയാണ് മറ്റുസിനിമകൾ.