Asianet News MalayalamAsianet News Malayalam

ഓഫ് വൈറ്റ് ലെഹങ്കയില്‍ മനോഹരിയായി വരുണിന്‍റെ പ്രിയപത്‌നി

ഫാഷന്‍ ഡിസൈനര്‍ കൂടിയായ നടാഷ തന്റെ വെഡ്ഡിങ് ഔട്ട്ഫിറ്റിലും പുതുമ കൊണ്ടുവന്നിരുന്നു. വെള്ളി, സ്വര്‍ണ നിറത്താല്‍ തുന്നിയ എംബ്രോയ്ഡറി വര്‍ക്കിനാല്‍ സമൃദ്ധമായിരുന്നു ലെഹങ്ക. 

natasha dalal gorgeous in wedding outfit
Author
Thiruvananthapuram, First Published Jan 25, 2021, 1:27 PM IST

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം വരുൺ ധവാൻ വിവാഹിതനായത്. സ്കൂൾ കാലം തൊട്ടുള്ള സുഹൃത്ത് നടാഷ ദലാൽ ആണ് വരുണിന്റെ ജീവിത സഖി. മുംബൈയിലെ അലിബാഗിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. 

കൊവിഡ് മുന്‍കരുതലുകള്‍ പാലിച്ച് നടത്തിയ വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതോടെ ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധയിപ്പോള്‍ നടാഷയുടെ വിവാഹവസ്ത്രത്തിലാണ്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by VarunDhawan (@varundvn)

 

ഫാഷന്‍ ഡിസൈനര്‍ കൂടിയായ നടാഷ തന്റെ വെഡ്ഡിങ് ഔട്ട്ഫിറ്റിലും പുതുമ കൊണ്ടുവന്നിരുന്നു. ഓഫ് വൈറ്റ്- പെയില്‍ ഗോള്‍ഡ് നിറത്തിലുള്ള ലെഹങ്കയാണ് നടാഷ ധരിച്ചത്. വെള്ളി, സ്വര്‍ണ നിറത്താല്‍ തുന്നിയ എംബ്രോയ്ഡറി വര്‍ക്കിനാല്‍ സമൃദ്ധമായിരുന്നു ലെഹങ്ക. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ETimes (@etimes)

 

വി ആകൃതിയിലുള്ള കഴുത്തും ഷീര്‍ സ്ലീവുമാണ് ബ്ലൗസിന്റെ പ്രത്യേകത. വെള്ളിനിറത്തിലുള്ള സീക്വന്‍സുകള്‍ കൊണ്ടുള്ള വര്‍ക്കുകളാണ് ബ്ലൗസിനെ മനോഹരമാക്കുന്നത്. ഫ്‌ളോറല്‍ സീക്വന്‍സുകളും സ്റ്റോണ്‍ വര്‍ക്കുകളും നിറഞ്ഞ ദുപ്പട്ട കൂടിയായപ്പോള്‍ ലുക്ക് കംപ്ലീറ്റായി. 

വിവാഹത്തിന് ഡയമണ്ട് ആഭരണങ്ങളാണ് നടാഷ അണിഞ്ഞത്. മേക്കപ്പും അമിതമാവാതിരിക്കാന്‍ നടാഷ ശ്രദ്ധിച്ചിരുന്നു. ഷിമ്മറി ഐഷാഡോയും ഗ്ലോസി പിങ്ക് ലിപ്സ്റ്റിക്കും മസ്ക്കാരയണിഞ്ഞ കണ്ണുകളും ബ്ലഷ് ചെയ്ത കവിള്‍ത്തടങ്ങളുമാണ് നടാഷയെ കൂടുതല്‍ സുന്ദരിയാക്കിയത്.   

സ്വന്തം ലേബലില്‍ നിന്നുള്ള വസ്ത്രമാണ് നടാഷ വിവാഹത്തിനായി തിരഞ്ഞെടുത്തത്. നടാഷയുടെ വസ്ത്രത്തോടു ചേര്‍ന്നുനില്‍ക്കുന്ന ഓഫ് വൈറ്റ് ബാന്ദ്ഗാല ഷെര്‍വാണിയാണ് വരുണ്‍ ധരിച്ചത്. ബോളിവുഡിലെ പ്രശസ്ത ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ ലേബലില്‍ നിന്നുള്ള വസ്ത്രമാണ് വരുണ്‍ തിരഞ്ഞെടുത്തത്. 

 

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ബോളിവുഡ്താരം വരുണ്‍ ധവാനും കാമുകി നടാഷ ദലാലും വിവാഹിതരായത്. കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന 'കോഫി വിത്ത് കരണ്‍' ഷോയിൽ നടാഷയുമായുള്ള പ്രണയത്തെ കുറിച്ച് വരുൺ തുറന്നുപറഞ്ഞിരുന്നു. 

 

ബോളിവുഡ് സംവിധായകൻ ഡേവിഡ് ധവന്റെ മകനാണ് വരുൺ ധവാൻ. 'മൈ നെയിം ഈസ് ഖാന്‍’ എന്ന ചിത്രത്തില്‍ സഹസംവിധായകനായി സിനിമയിലെത്തിയ വരുൺ ധവാൻ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ‘സ്റ്റുഡന്റ് ഓഫ് ദ ഇയര്‍’ എന്ന സിനിമയിലൂടെയാണ് നടനായി അരങ്ങേറ്റം കുറിക്കുന്നത്. ബദലാപൂർ, ദിൽവാലെ, എ ബി സി ഡി 2, മേ തേരാ ഹീറോ തുടങ്ങി നിരവധി ചിത്രങ്ങളിൽ വരുൺ അഭിനയിച്ചിട്ടുണ്ട്. 2018ൽ പുറത്തിറങ്ങിയ വരുണിന്റെ ‘ഒക്‌ടോബർ’ എന്ന ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

Also Read: ബോളിവുഡ് താരം വരുൺ ധവാൻ വിവാഹിതനായി; വധു നടാഷ ദലാൽ...

Follow Us:
Download App:
  • android
  • ios