Asianet News MalayalamAsianet News Malayalam

തലമുടി നല്ലതുപോലെ വളരാന്‍ വീട്ടില്‍ പരീക്ഷിക്കാം ഈ ഹെയര്‍ പാക്കുകള്‍...

താരന്‍, മാനസിക സമ്മര്‍ദ്ദം, പോഷാകങ്ങളുടെ കുറവ് തുടങ്ങിയവയൊക്കെ മൂലം തലമുടി കൊഴിയാം. കൃത്യമായ കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. 

natural hair packs to help in hair growth
Author
First Published Mar 27, 2024, 10:55 AM IST

തലമുടി കൊഴിയുന്നത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. മുടി കൊഴിയുന്നതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. താരന്‍, മാനസിക സമ്മര്‍ദ്ദം, പോഷാകങ്ങളുടെ കുറവ് തുടങ്ങിയവയൊക്കെ മൂലം തലമുടി കൊഴിയാം. കൃത്യമായ കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. തലമുടി കൊഴിച്ചിലിനെ തടയാനും മുടി വളരാനും സഹായിക്കുന്ന ചില ഹെയര്‍ പാക്കുകളെ പരിചയപ്പെടാം... 

ഒന്ന്...

താരന്‍ അകറ്റാനും തലമുടി വളരാനും ഏറേ സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ നെല്ലിക്ക അകാലനരയെ അകറ്റാനും സഹായിക്കും. ഇതിനായി ഉണങ്ങിയ നെല്ലിക്ക കുരുകളഞ്ഞ് വെളിച്ചെണ്ണയിലിട്ട് തിളപ്പിക്കുക. ചൂട് മാറിയതിന് ശേഷം എണ്ണ അരിച്ചെടുത്ത് തലയോട്ടിയിലും മുടിയിലും പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. താരനകറ്റാനും മുടികൊഴിച്ചിലകറ്റാനും ഈ മാസ്ക് സഹായിക്കും. 

രണ്ട്...

ഉലുവയും തലമുടി കൊഴിച്ചില്‍ അകറ്റാനും തലമുടിയുടെ വളർച്ചയ്ക്കും സഹായിക്കും.  ഉലുവയിലെ അമിനോ ആസിഡുകളാണ് തലമുടി വളര്‍ച്ചയ്ക്കു സഹായിക്കുന്നത്. ഇതിനായി ഒരു കപ്പ് ഉലുവ വെള്ളത്തിലിട്ട് ഒരു രാത്രി കുതിരാൻ അനുവദിക്കുക. രാവിലെ ഇത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി ശിരോചർമ്മത്തിൽ പുരട്ടാം. 45 മിനിറ്റിന് ശേഷം തലമുടി കഴുകാം. താരനും മുടികൊഴിച്ചിലും മാറാന്‍ ഈ ഹെയര്‍ മാസ്ക് സഹായിക്കും.

മൂന്ന്...

സവാളയും കറ്റാര്‍വാഴയുമൊക്കെ തലമുടി വളരാന്‍ സഹായിക്കും. ഇതിനായി ഉള്ളിനീരിൽ അല്പം കറ്റാര്‍വാഴ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കാം.  അര മണിക്കൂർ കഴിഞ്ഞ് കഴുകാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്‌താൽ മുടി കൊഴിച്ചിൽ കുറയും.

നാല്... 

പോഷകങ്ങളുടെ കലവറയാണ് മുട്ടയും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. മുട്ടയുടെ വെള്ളയും സവാള നീരും ചേർത്ത് തലയിൽ പുരട്ടുന്നത് താരനും മുടികൊഴിച്ചിലും അകറ്റാൻ ഏറെ നല്ലതാണ്.

അഞ്ച്... 

താരനും തലമുടി കൊഴിച്ചിലും തടയാനും മുടി തഴച്ചു വളരാനും സഹായിക്കുന്ന ഒന്നാണ് ചെമ്പരത്തി. വിറ്റാമിനുകൾ, അമിനോ ആസിഡുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് ഇവ. പാക്ക് തയ്യാറാക്കാനായി ആദ്യം 10 ചെമ്പരത്തി പൂവ്, പത്ത് ചെമ്പരത്തി ഇല എന്നിവ കഴുകിയെടുത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഒരു കപ്പ് വെളിച്ചെണ്ണ ഒരു പാത്രത്തിലെടുത്തു ചൂടാക്കുക. അതിലേയ്ക്ക് അരച്ചു വച്ച ചെമ്പരത്തി പേസ്റ്റ് ചേർക്കാം. അൽപനേരം കൂടി എണ്ണ ചൂടാക്കിയതിനു ശേഷം തണുക്കാനായി വയ്ക്കാം. ഇനി ഈ എണ്ണ കുളിക്കുന്നതിന് മുമ്പ് ആവശ്യത്തിനനുസരിച്ച് തലമുടിയില്‍ പുരട്ടാം. മസാജ് ചെയ്യുന്നതും നല്ലതാണ്. താരന്‍ അകറ്റാനും തലമുടി വളരാനും ഇത് സഹായിക്കും. 

Also read: രാത്രി നല്ല ഉറക്കം കിട്ടാൻ വേണം മെലാറ്റോണിൻ; കഴിക്കാം ഈ ഭക്ഷണങ്ങള്‍...

youtubevideo

Follow Us:
Download App:
  • android
  • ios