ചർമ്മത്തിന് ശരിയായ സംരക്ഷണം നൽകിയാല്‍  അകാലത്തില്‍  ഉണ്ടാകുന്ന ചുളിവുകളെയും അതുപോലെ തന്നെ മുഖക്കുരു, കറുത്ത പാടുകൾ എന്നിവയെ അകറ്റാനും സഹായിക്കും.

മുഖക്കുരു, കറുത്ത പാടുകൾ എന്നിവ പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. അതുപോലെ തന്നെ, പ്രായം കൂടുന്തോറും ചര്‍മ്മത്തിൽ ചുളിവുകളും ഉണ്ടാകാം. 

ചർമ്മത്തിന് ശരിയായ സംരക്ഷണം നൽകിയാല്‍ അകാലത്തില്‍ ഉണ്ടാകുന്ന ചുളിവുകളെയും അതുപോലെ തന്നെ മുഖക്കുരു, കറുത്ത പാടുകൾ എന്നിവയെ അകറ്റാനും സഹായിക്കും. ഇത്തരത്തില്‍ മുഖത്തെ ചുളിവുകൾ, മുഖക്കുരു, പാടുകൾ എന്നിവയെ അകറ്റാന്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം...

ഒന്ന്...

കറ്റാർവാഴ ചര്‍മ്മ സംരക്ഷണത്തിന് മികച്ചതാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. കറ്റാർവാഴ ജെൽ പതിവായി മുഖത്ത് പുരട്ടുന്നത് മുഖത്തെ ചുളിവുകൾ കുറയ്ക്കാനും, മുഖക്കുരു, കറുത്ത പാടുകൾ എന്നിവയെ അകറ്റാനും സഹായിക്കും. 

രണ്ട്...

രണ്ട് ടീസ്പൂൺ കടലമാവ്‌, ഒരു ടീസ്പൂൺ തൈര്, ഒരു ടീസ്പൂൺ തേൻ, ഒരു നുള്ള് മഞ്ഞൾപൊടി എന്നിവ മിക്സ് ചെയ്യാം. ശേഷം പേസ്റ്റ് രൂപത്തിലുള്ള ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. 

മൂന്ന്...

ഒരു ടീസ്പൂണ്‍ തേന്‍, അര ടീസ്പൂണ്‍ നാരങ്ങാനീര്, പൊടിച്ച ജാതിക്ക, പൊടിച്ച കറുവാപ്പട്ട എന്നിവ പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഇത് മുഖക്കുരുവിന്‍റെ പാടുകള്‍ ഉളള ഭാഗത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാം. 

Also Read: കണ്ണിന് ചുറ്റുമുള്ള 'ഡാർക്ക് സർക്കിൾസ്' മാറാൻ ഇതാ ചില പ്രകൃതിദത്ത വഴികൾ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona