Asianet News MalayalamAsianet News Malayalam

വരണ്ട ചുണ്ടുകൾ അകറ്റാൻ സഹായിക്കുന്ന 3 തരം ലിപ് സ്ക്രബുകൾ

വരണ്ട ചുണ്ടുകൾ അകറ്റാനും ആരോഗ്യകരവും മിനുസമുള്ളതുമായ ചുണ്ടുകൾക്കും വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന മൂന്ന് തരം  ലിപ് സ്ക്രബുകൾ ഏതൊക്കെയാണെന്ന് നോക്കാം.

natural lip scrubs for dry lips
Author
Trivandrum, First Published Sep 9, 2020, 7:53 PM IST

മുഖ ചർമത്തിനെന്ന പോലെ ചുണ്ടുകൾക്കും സ്ക്രബിങ് ആവശ്യമാണ്. മൃതകോശങ്ങളെ നീക്കി ചുണ്ടുകളുടെ സൗന്ദര്യം നിലനിർത്താനാൻ സ്ക്രബ് ചെയ്യുന്നത് ഏറെ ​ഗുണം ചെയ്യും. എന്നാൽ ലിപ് ബാം പുരട്ടുക മാത്രമാണ് പലരും ചുണ്ടുകൾക്ക് നൽകുന്ന പരിചണം. ആരോഗ്യകരവും മിനുസമുള്ളതുമായ ചുണ്ടുകൾക്കായി സ്ക്രബിങ് ശീലമാക്കുക. മനോ​ഹരമായ ചുണ്ടുകൾക്ക് വീട്ടിൽ തന്നെ ലിപ് സ്ക്രബുകൾ തയ്യാറാക്കാവുന്നതാണ്...

ഷു​ഗർ ലിപ് സ്ക്രബ്...

രണ്ട് ടീസ്പൂൺ പഞ്ചസാരയും ഒരു ടീസ്പൂൺ തേനും ചേർത്ത് മിക്സ് ചെയ്യുക. ശേഷം അ‍ഞ്ച് മിനിറ്റ് ചുണ്ടിൽ നന്നായി തേച്ചു പിടിപ്പിക്കുക. അതിനുശേഷം ഇളംചൂടുവെള്ളത്തിൽ ചുണ്ട് കഴുകുക.


 

natural lip scrubs for dry lips

 

കൊക്കോ ലിപ് സ്‌ക്രബ്...

വെളിച്ചെണ്ണയും അല്പം തേനും പഞ്ചസാരയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ സ്ക്രബ് ചുണ്ടിൽ പുരട്ടി 10 മിനിറ്റ് മസാജ് ചെയ്യുക. ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കുറച്ചു സമയത്തിനുശേഷം ലിപ് ബാം പുരട്ടുക. ചുണ്ടുകൾ വരണ്ട് പൊട്ടുന്നവർക്ക് ഇത് അനുയോജ്യമായ സ്ക്രബാണ്.

 

natural lip scrubs for dry lips

 

കോഫി ലിപ് സ്‌ക്രബ്...

അൽപം കാപ്പിപ്പൊടിയും തേനും ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഇത് ചുണ്ടിൽ പുരട്ടി 10 മിനിറ്റ് നന്നായി മസാജ് ചെയ്യുക. ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകണം. ചുണ്ടിനെ ആരോഗ്യത്തോടെ നിലനിർത്താനും ഇത് സഹായിക്കും.

 

natural lip scrubs for dry lips

 

അത് മാത്രമല്ല, ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാനും ഈ സ്ക്രബ് മികച്ചതാണ്. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇത് പുരട്ടാവുന്നതാണ്. 

ചുവന്ന ചുണ്ടുകൾക്ക് ഇതാ നാല് പൊടിക്കെെകൾ

Follow Us:
Download App:
  • android
  • ios