Asianet News MalayalamAsianet News Malayalam

പാദങ്ങള്‍ വിണ്ടു കീറുന്നത് തടയാൻ പരീക്ഷിക്കാം ഈ ടിപ്സ്...

കാലുകളിലെ എണ്ണയുടെ അംശം കുറയുമ്പോള്‍, ചര്‍മ്മം വരണ്ട് തൊലിയില്‍  വീണ്ടുകീറലുകള്‍ ഉണ്ടാകുന്നു. ശരിയായ സംരക്ഷണം പാദങ്ങള്‍ക്ക് കൊടുക്കുന്നതുവഴി ഈ പ്രശ്‌നം പൂര്‍ണമായും ഇല്ലാതാക്കാം.

Natural remedies for cracked heels azn
Author
First Published Mar 31, 2023, 3:35 PM IST

പാദങ്ങള്‍ വിണ്ടുകീറുന്നതാണ് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. കാലുകളിലെ എണ്ണയുടെ അംശം കുറയുമ്പോള്‍, ചര്‍മ്മം വരണ്ട് തൊലിയില്‍  വീണ്ടുകീറലുകള്‍ ഉണ്ടാകുന്നു. ശരിയായ സംരക്ഷണം പാദങ്ങള്‍ക്ക് കൊടുക്കുന്നതുവഴി ഈ പ്രശ്‌നം പൂര്‍ണമായും ഇല്ലാതാക്കാം.

പാദങ്ങളുടെ ഭംഗിക്ക് ആദ്യം വേണ്ടത് വ്യക്തി ശുചിത്വമാണ്. കാലുകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക പാദസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

കാലില്‍ വെളിച്ചെണ്ണയോ മറ്റ് എണ്ണകളോ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് പാദങ്ങളെ ഭംഗിയായി വയ്ക്കാന്‍ സഹായിക്കും. 

രണ്ട്...

കറ്റാര്‍വാഴ അടങ്ങിയ ലേപനങ്ങള്‍ ഈര്‍പ്പം നഷ്ടപ്പെടാതിരിക്കാന്‍ ഉപയോഗിക്കാം. 

മൂന്ന്...

നാരങ്ങയുടെ നീര് കാലിൽ പുരട്ടിയ ശേഷം നന്നായി മസാജ് ചെയ്യുക. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇത് ചെയ്യുന്നത് ഫലം നല്‍കും. 

നാല്...

പാദങ്ങള്‍ വിണ്ടുകീറുന്നത് തടയാന്‍ വളരെ മികച്ചതാണ് ഉപ്പ്. ഇതിനായി ഇളംചൂടുള്ള വെള്ളത്തിലേയ്ക്ക് കുറച്ച് ഉപ്പ് ഇട്ടതിന് ശേഷം പാദങ്ങള്‍ അതില്‍ മുക്കി വയ്ക്കാം. 20 മിനിറ്റ് വരെ ഇങ്ങനെ വയ്ക്കുന്നത്  പാദസംരക്ഷണത്തിന് നല്ലതാണ്. 

അഞ്ച്...

ഇളം ചൂടുവെള്ളത്തില്‍ ബേക്കിങ് സോഡ, ഉപ്പ് എന്നിവ ഇട്ട് പാദങ്ങള്‍ പതിനഞ്ച് മിനിറ്റ് മുക്കിവയ്ക്കുക. ആഴ്ചയില്‍ മൂന്ന് തവണ വരെയൊക്കെ ഇങ്ങനെ ചെയ്യുന്നത് ഫലം നല്‍കും. 

ആറ്...

ഇളം ചൂടുവെള്ളത്തിൽ ഉപ്പും നാരങ്ങാനീരും കലർത്തി അതിൽ പാദങ്ങൾ മുക്കിവയ്ക്കുക. ശേഷം പാദങ്ങളിൽ നാരങ്ങാത്തൊണ്ട് കൊണ്ടുരസുക. 

ഏഴ്...

ഇളം ചൂടുവെള്ളത്തിൽ ഷാംപൂ ചേർത്ത്, അതിലേയ്ക്ക് നാല് തുള്ളി നാരങ്ങാ നീര് ചേര്‍ത്തതിന് ശേഷം പാദങ്ങൾ മുക്കി വയ്‌ക്കാം. 30 മിനിറ്റ് ഇങ്ങനെ വയ്ക്കാം. ആഴ്ചയില്‍ രണ്ട് മുതല്‍ മൂന്ന് തവണ വരെ ഇങ്ങനെ ചെയ്യുന്നത് പാദങ്ങള്‍ മൃദുവും ഭംഗിയുള്ളതുമാക്കും.

എട്ട്...

ഒരു കപ്പ് തേൻ, അര ബക്കറ്റ് ചൂടുവെള്ളത്തിൽ കലർത്തുക. 10–20 മിനിറ്റ് വരെ ഇതിൽ കാലുകൾ മുക്കി വെക്കാം.

Also Read: താരനും തലമുടി കൊഴിച്ചിലും തടയാന്‍; ടിപ്സ് പങ്കുവച്ച് അനില ജോസഫ്...

Follow Us:
Download App:
  • android
  • ios