മഴക്കാലം എത്തുന്നതോടെ കൊതുകുകളുടെ ശല്യം കൂടുകയാണ്. കൊതുക് കാരണം ഉണ്ടാകുന്ന അസുഖങ്ങള്‍ അത്ര ചെറുതല്ല. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലമ്പനി, മലേറിയ തുടങ്ങിയ ഒട്ടുമിക്ക അസുഖങ്ങളും പരത്തുന്നത് കൊതുകുകളാണ്. കൊതുകിനെ തുരത്താൻ നിങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ആദ്യം ചെയ്യേണ്ടത് വീട്ടില്‍ നിന്ന് കൊതുക് വളരാനുള്ള സാഹചര്യങ്ങളെ ഇല്ലാതാക്കുക എന്നുള്ളതാണ്. ഇതിനായി പ്രധാനമായും വീട്ടിലോ പരിസരങ്ങളിലോ വെള്ളം കെട്ടി കിടക്കുന്ന സാഹചര്യം ഒഴിവാക്കുക. ഫ്രിഡ്ജിന്റെ അടിയിലെ ട്രേയിലെ വെള്ളം പലപ്പോഴും ആരും ശ്രദ്ധി‌ക്കാതെ വിട്ടുപോകുന്ന ഒന്നാണ്. ഇത് സമയാസമയങ്ങളില്‍ കളയാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ചപ്പ് ചവറുകള്‍ മഴക്കാലത്ത് അലക്ഷ്യമായി വലിച്ചെറിയുന്നതും കൊതുക് വളരാന്‍ കാരണമാകും.

രണ്ട്...

കൊതുകുകളെ തുരത്താൻ ഏറ്റവും നല്ലതാണ് കാപ്പിപ്പൊടി. ഇതിനായി കാപ്പിപ്പൊടി അല്‍പം എടുത്ത് ചെറിയ പാത്രങ്ങളിലാക്കി വീടിന്റെ പല ഭാഗങ്ങളിലായി തുറന്നു വയ്ക്കുക. കാപ്പിപ്പൊടിയുടെ മണം കൊതുകുകളെ വീട്ടില്‍ നിന്ന് തുരത്തും.

മൂന്ന്...

വെളുത്തുള്ളി കൊണ്ട് കൊതുകു ശല്യം ഇല്ലാതാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. വെളുത്തുള്ളി തൊലി പേപ്പര്‍ ഉപയോഗിച്ച് കത്തിക്കുക. ഇതിന്റെ പുക കൊതുകു വരുന്ന ഭാഗത്ത് വച്ചാല്‍ കൊതുകുകള്‍ പമ്പ കടക്കും. കൂടാതെ വെളുത്തുള്ളി ചേർത്ത വെള്ളം വീടിന് ചുറ്റും മുറിയിലും തളിക്കുന്നത് കൊതുകു ശല്യം ഒഴിവാക്കാൻ സഹായിക്കും. 

നാല്...

 ഗ്രാമ്പൂവിന്റെയും നാരങ്ങയുടെയും മണം കൊതുകിന് അലോസരമുണ്ടാക്കും. ചെറുനാരങ്ങയില്‍ ഗ്രാമ്പു കുത്തി മുറികളില്‍ വയ്ക്കുന്നത് കൊതുകിനെ ഓടിക്കാന്‍ നല്ലതാണ്.

കൊതുകു കടിച്ചാൽ കൊവിഡ് വരുമോ...