നസ്രിയയുടെ പുത്തന്‍ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭര്‍ത്താവും നടനുമായ ഫഹദിനോടൊപ്പം അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ശ്രദ്ധ നേടുന്നത്. 

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നസ്രിയ നാസിം. നസ്രിയയുടെ പുത്തന്‍ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭര്‍ത്താവും നടനുമായ ഫഹദിനോടൊപ്പം അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ശ്രദ്ധ നേടുന്നത്. കൂളിങ് ഗ്ലാസിൽ കൂള്‍ ലുക്കിലാണ് നസ്രിയ.

ചുവപ്പും ഗ്രേയും നിറത്തിലുള്ള ഫ്ലോറാല്‍ ഷോട്ട് സ്കേര്‍ട്ടും ക്രോപ്പ് ടോപ്പുമാണ് നസ്രിയ ധരിച്ചിരിക്കുന്നത്. നസ്രിയ ഇതില്‍ ക്യൂട്ടായിട്ടുണ്ട് എന്നാണ് ആരാധകരുടെ കമന്‍റ്. സ്ലിം ലുക്കിലായിരിക്കുകയാണ് നസ്രിയ. 

 ഫഹദും നസ്രിയയും വിവാഹത്തിന് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം ട്രാന്‍സ് പുറത്തിറങ്ങാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന നസ്രിയ നാല് വർഷത്തിനു ശേഷം അഞ്ജലി മേനോൻ ഒരുക്കിയ കൂടെ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്.

View post on Instagram
View post on Instagram