ഉഭയസമ്മതപ്രകാരമുള്ള ബന്ധമല്ലയെങ്കിലും, ബലം പ്രയോഗിച്ചുള്ള ബന്ധമാണെങ്കിലും ആ ബന്ധത്തിന് വേണ്ടിയും 'കോണ്ടം' ഉപയോഗിക്കാമല്ലോ... അങ്ങനെയുള്ള സന്ദര്‍ഭത്തെ പ്രതിരോധിക്കാന്‍ എന്ത് മാര്‍ഗമാണ് സ്വീകരിക്കാനാവുക?

ലൈംഗിക സുരക്ഷയ്ക്ക് വേണ്ടിയാണല്ലോ ആളുകള്‍ 'കോണ്ടം' ഉപയോഗിക്കാറ്. എന്നാല്‍ 'കോണ്ടം' ഉപയോഗിക്കുന്നത് കൊണ്ട് മാത്രം എല്ലാ തരത്തിലുമുള്ള ലൈംഗിക സുരക്ഷയും ഉറപ്പാക്കാമോ? 

ഉഭയസമ്മതപ്രകാരമുള്ള ബന്ധമല്ലയെങ്കിലും, ബലം പ്രയോഗിച്ചുള്ള ബന്ധമാണെങ്കിലും ആ ബന്ധത്തിന് വേണ്ടിയും 'കോണ്ടം' ഉപയോഗിക്കാമല്ലോ... അങ്ങനെയുള്ള സന്ദര്‍ഭത്തെ പ്രതിരോധിക്കാന്‍ എന്ത് മാര്‍ഗമാണ് സ്വീകരിക്കാനാവുക?

ഈ ചിന്തയില്‍ നിന്നാണ് രണ്ടുപേരുടെയും സമ്മതമുണ്ടെങ്കില്‍ മാത്രം ഉപയോഗിക്കാനാവുന്ന 'കോണ്ടം' എന്ന സങ്കല്‍പത്തിലേക്ക് 'തുലിപാന്‍ അര്‍ജന്റീന' എന്ന കമ്പനിയെത്തുന്നത്. ഒടുവില്‍ ആ സങ്കല്‍പത്തെ അവര്‍ ഉത്പന്നമാക്കി മാറ്റുക തന്നെ ചെയ്തു. 'കണ്‍സന്റ് കോണ്ടം' എന്നാണ് ഇതിന്റെ പേര്. 

പേര് പോലെ തന്നെ 'കണ്‍സന്റ്' അഥവാ സമ്മതം ഉണ്ടെങ്കില്‍ മാത്രം ഉപയോഗിക്കാവുന്ന 'കോണ്ടം'. അതായത് രണ്ട് പേരുടേതുമായി നാല് കൈകളുണ്ടെങ്കിലേ ഇതിന്റെ ബോക്‌സ് തുറന്നുവരൂ. ബോക്‌സിന്റെ വശങ്ങളിലുള്ള ബട്ടണുകള്‍ ഒരേസമയം അമര്‍ത്താനാണ് നാല് കൈകള്‍ വേണ്ടിവരുന്നത്. 

എങ്ങനെയാണ് ഇത് തുറക്കേണ്ടതെന്ന് കാണിച്ചുകൊണ്ടുള്ള ഒരു വീഡിയോയും കമ്പനി ട്വീറ്റ് ചെയ്തിട്ടുണ്ട്. ലോകത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തിലുള്ള 'കോണ്ടം' വിപണിയിലിറങ്ങുന്നത്.

വീഡിയോ കാണാം...

Scroll to load tweet…