ഫാഷന്‍ ഷോയില്‍ കാറ്റ് വാക്കിന് പകരം ആടിതകര്‍ത്ത് മോഡലുകള്‍. ഓസ്ട്രിയയില്‍ നടക്കുന്ന വിയന്ന ഫാഷന്‍ വീക്കിലാണ് കാറ്റ് വാക്കിന് പകരം  നൃത്തം ചെയ്ത് നൈജീരിയക്കാര്‍ കൈയടി നേടിയത്.

യുവ ഫാഷന്‍ ഡിസൈന്‍ര്‍മാര്‍  ഫാഷന്‍ ലോകത്തെ തന്‍റെ വേറിട്ട കാഴ്ചകള്‍  പരിചയപ്പെടുത്തുന്ന വിയന്ന ഫാഷന്‍ വീക്കിലെ നൃത്തം നൈജീരിയക്കാര്‍ക്ക് ഏറെ പ്രശംസയാണ് നേടികൊടുത്തത്. നൈജീരിയന്‍ മോഡല്‍ വസ്ത്രം ധരിച്ച് ആഫ്രിക്കന്‍ മ്യൂസിക്കിനാണ് ഇവര്‍ നൃത്തം ചെയ്തത്.

 

വീഡിയോ ഇതിനൊടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി പേര്‍ ഇവരെ പ്രശംസിച്ചും  രംഗത്തെത്തി.